ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളുടെ ഭീഷണി. ഉദ്യോഹത്തില് നിന്ന് ഒഴിയണമെന്നാണ് ഭീഷണി സന്ദേശം. ഇതോടെ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് കാശ്മീര്‍ പോലീസ്. കഴിഞ്ഞ ദിവസം മൂന്നു പോലീസുകാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റ് ഉദ്യോഗസ്ഥരെയും തീവ്രവാദികള്‍ വ്യക്തിപരമായി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീകരസാനിധ്യം ശക്തമായ പ്രദേശത്ത് നിയോഗിക്കപ്പെട്ടവര്‍ക്കാണ് ഈ സന്ദേശങ്ങള്‍ എത്തീരിക്കുന്നത്. ദക്ഷിണ കാശ്മീരിലാണഅ ഭീകരസാന്നിധ്യം കൂടുതല്‍ ശക്തം.
ഭീഷണി സന്ദേശം കൈമാറിയ പോലീസുകാരുടെ ചിത്രങ്ങള്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ സമൂഹ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തി. പോലീസ് ഉദ്യോഗം രാജി വെച്ചു എന്ന വീഡിയോ ടേപ്പ് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിക്കണം അല്ലാത്തപക്ഷം പോലീസുകാരെ വധിക്കുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പോലീസുകാരുടെ മാനസികവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് ഇത് എന്നാണ് പോലീസ് നേതൃത്വത്തിന്റെ നിഗമനം. വനിതാ കോണ്‍സ്റ്റബിള്‍മാരും എസ്പിമാരും രാജിവയ്ക്കണമെന്നും മറ്റൊരു സന്ദേശത്തില്‍ ഹിസ്ബുള്‍ ഭീഷണി മുഴക്കി.
ഷോപ്പിയാനില്‍ കഴിഞ്ഞ ദിവസം മൂന്നു പോലീസുകാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രഖ്യാപനം നടത്തിയത്. രാജി വെച്ചു എന്നു പറയുന്ന വീഡിയോകള്‍ പ്രചാരവേലയുടെ ഭാഗമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.






