
വെള്ളൂര്‍: പെട്രോള്‍ വില ദിവസവും വര്‍ദ്ധിക്കുകയാണ്. നൂറിന് മുകളില്‍ വില കടക്കുമോ എന്ന് ആശങ്കയിലാണ് ഇന്ന് ആളുകള്‍. എന്നാല്‍ ഈ ഇന്ധന വില വര്‍ദ്ധനവിനെതിരെ നിരവധി പ്രതിഷേധങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യയിലെ ഇന്ധനവില വര്‍ദ്ധനവ് മാര്‍ക്കറ്റിം തന്ത്രമാക്കീരിക്കുകയാണ് തമിഴ് നാട്ടിലെ ഡി.സി ബേക്കറി ഉടമ. ഒരു കിലേഗ്രാം കേക്ക് വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കിയാണ് കട ഉടമ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കുന്നത്.
പരസ്യത്തില്‍ കാണുന്നതു പോലെ ഒരു കിലോ കേക്ക് വാങ്ങുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുന്നു. 495 രൂപയാണ് ഒരു കിലോ കേക്കിന് ബേക്കറിയില്‍ ഈടാക്കുന്നത്.
Only in Tamil Nadu! My small town is totally lit 😂 pic.twitter.com/OLiIyWVAr4
— S (@vakeel_saheba) September 21, 2018






