
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാന് നാലു വിക്കറ്റുകള്‍ നഷ്ടമായി. അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിലയുറപ്പിച്ച ഷോയിബ് മാലിക്ക് പാക്കിസ്ഥാനായി പൊരുതുകയാണ്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മ്മദും- മാലിക്കും ചേര്‍ന്നാണ് പാക്ക് സ്കോര്‍ 150 കടത്തിയത്. 66 പന്തില്‍ 44 റണ്‍സെടുത്ത സര്‍ഫ്രാസിന്റെ വിക്കറ്റ് കുല്‍ദീപ് യാദവ് രോഹിതിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബും്രമ എത്തി 79 റണ്‍സില്‍ നില്െക്ക മാലിക്കിെന്്റ വിക്കറ്റും വീഴ്ത്തി.
നാലാം വിക്കറ്റില്‍ മാലിക്-സര്‍ഫ്രാസ് സഖ്യം 102 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. 44 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ്. ഒടുവില്‍ വിവരം ഷതാബ്, ആസിഫ് അലി( 15 പന്തില്‍ 27 റണ്‍സ്) എന്നിവരാണ് ക്രീസില്‍.
20 പന്തില്‍ രണ്ടു ഫോര്‍ ഉള്‍പ്പെടെ 10 റണ്‍സ് എടുത്ത ഇമാം ഉള് ഹഖിനെ യുസ്വേന്ദ്ര ചഹലാണ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ 31 റണ്‍സെടുത്ത മികച്ച ഓപ്പണിംഗ് കാഴ്ചവെച്ച ഫഖര്‍ സമാന്റെ വിക്കറ്റ് കുല്‍ദീപ് യാദവാണ് എല്‍ബിയില്‍ കുരുക്കിയത്. 44 പന്തില്‍ ഒരു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 31 റണ്‍സെടുത്താണ് സമാന് മടങ്ങിയത്. ബാബര്‍ അസാമിനെ ജഡേജ റണ്ണൗട്ടിലുടെയാണ് പുറത്താക്കിയത്.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ വിജയകുതിപ്പ് തുടരുന്ന ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാന് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഹാരിസിനു പകരം ഷദാബും ഉസ്മാന് പകരം അമീറിനേയും ടീമില്‍ ഉള്‍പ്പെടുത്തി.
ടീം ഇന്ത്യ:
രോഹിത് ശര്‍മ്മ( ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അമ്പാട്ടി റായിഡു, എംഎസ് ധോണി( വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേഷ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, യുസ്വേന്ദ്ര ചഹല്‍.
ടീം പാക്കിസ്ഥാന്:
ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസാം, ഷോയിബ് മാലിക്, സര്‍ഫ്രാസ് അഹ്മദ്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മൊഹമ്മദ് നവാസ്, ഹസന് അലി, മൊഹമ്മദ് അമീര്‍, ഷഫീന് അഫ്രീദി.






