
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിന്റെ സന്തതിയായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ആയുധമാക്കുകയും ചെയ്തെന്ന് നമ്പി നാരായണന്. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ കരുവാക്കി മാറ്റുകയായിരുന്നു. ഇതൊരു കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും സിപിഎം പുനരന്വേഷണത്തിന് ഉത്തരവിട്ടു.
എങ്കില്‍ 24 വര്‍ഷത്തിന് ശേഷം തനിക്ക് നീതി കിട്ടിയതായും പറഞ്ഞു. അധികാരം തലയ്ക്ക് പിടിച്ച ചിലരാണ് പല നിരപരാധികളെയും കുരുക്കിയത്. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില പോലീസുകാരുടെ നിഗൂഡ ഇടപെടലുകളായിരുന്നു. കള്ളക്കേസാണെന്ന് വ്യക്തമായിട്ടും സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയമായ നേട്ടം ലക്ഷ്യമാക്കിയായിരുന്നു.
തന്റെ ജീവിതത്തില്‍ ഇക്കാര്യത്തില്‍ നേരിട്ടത് അനേകം വിഷമകരമായ അവസ്ഥകളായിരുന്നു. എന്നിരുന്നാലും ഒടുവില്‍ തനിക്ക് നീതി കിട്ടുക തന്നെ ചെയ്തതായും അദ്ദേഹം പറഞ്ഞു. എറണാകുളം കരയോഗത്തിന്റെ പരിപാടിയിലാണ് നമ്പി നാരായണന് പറഞ്ഞത്.






