പറ്റ്ന: വിമാന യാത്രക്കിടയില്‍ ടോയ്ലറ്റാണെന്നു കരുതി എമര്‍ജന്‍സി വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യുവാവിനെ സി.ഐ.എസ്.എഫ് അറസ്റ്റുചെയ്തു. 7:30തോടെ 150 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും പാറ്റ്നയിലേക്ക് പോകുകയായിരുന്ന ഗോ എയറിന്റെ ജി8-149 വിമാനത്തിലാണ് സംഭവം ഉണ്ടായത്.
ടോയ്ലറ്റാണെന്നു കരുതി യുവാവായ യാത്രക്കാരന് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരും, സഹയാത്രികരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. വിമാനത്തിന്റെ പിന്‍ഭാഗത്തെ എമര്‍ജന്‍സി വാതിലാണ് ടോയ്ലറ്റാണെന്ന് കരുതി യുവാവ് തുറക്കാന്‍ ശ്രമിച്ചത്. രാജസ്ഥാനിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലിചെയ്യുന്ന അജ്മീര്‍ എന്ന യുവാവിനാണ് അബദ്ധം പിണഞ്ഞത്.
യുവാവിനെ തടയാന്‍ യാത്രക്കാര്‍ അലറി വിളിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്തിരുന്നു. എമര്‍ജന്‍സി വാതിലിന്റെ ലോക്ക് തുറന്നെങ്കിലും ക്യാബിനിലെ പ്രഷര്‍ ക്രമീകരിക്കപ്പെട്ടിരുന്നതിനാല്‍ വാതില്‍ തുറക്കാന്‍ കഴിയാഞ്ഞിരുന്നില്ല. വിമാനത്തില്‍ ആദ്യമായി യാത്രചെയ്യുന്ന യുവാവിന് അബദ്ധം പറ്റിയതാണെന്നും ഇതിനു പിന്നില്‍ മറ്റാരുടെയും പ്രേരണയില്ലെന്നും എയര്പോര്ട്ടേ സ്റ്റേഷന് എസ്.എച്ച്.ഒ എം.ഡി സരോവര്‍ വ്യക്തമാക്കി.സ്റ്റേഷന് നടപടികള്‍ പൂര്ത്തിയിക്കിയ ശേഷം യുവാവിനെ വിട്ടയച്ചു.






