
കൊച്ചി: കൊച്ചിന് ഹാര്‍ബര്‍ ടെര്മിനസില് നിന്നുള്ള ഡെമു ട്രെയിനിന്റെ സര്‍വീസ് ഇന്നു മുതല്‍ ആരംഭിച്ചു. ഹാര്‍ബര്‍ മുതല്‍ എറണാകുളം സൗത്ത് വരെയാണു സര്‍വീസ് നടത്തുന്നത്. രാവിലെ 9.20നായിരുന്നു ആദ്യ സര്‍വീസ് തുടങ്ങിയത്. മൂന്നു കോച്ചുള്ള ട്രെയിനില്‍ 300 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. 35 മിനിറ്റ് കൊണ്ടാണ് ഡെമു സൗത്തിലെത്തിയത്.
ടെര്മിനസില് നിന്നു രാവിലെ 8നും വൈകിട്ട് 5നും സൗത്തില്‍ നിന്നു രാവിലെ 9നും വൈകിട്ട് 6.20നുമാണ് ഡെമു സര്‍വീസ് നടത്തുക. മട്ടാഞ്ചേരി ഹാള്ട്ടാണ് ഇടയ്ക്കുള്ള സ്റ്റേഷന്. നാല്‍പ്പത് മിനിറ്റാണ് യാത്രാസമയം. ഒരു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ ഒടുന്ന ഡെമു ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടാകില്ല.
എന്‍ജീനിയറിങ്ങ് ജോലി പൂര്‍ത്തിയാക്കാത്തതിനാല്‍ ആദ്യ യാത്ര ഏറെ വൈകിയാണു തുടങ്ങിയത്. രാജ്യത്തെ ഏറ്റവും നീളം കൂടിയെ റെയില്‍വേ പാലത്തിലൂടെയാണ് ഡെമു സര്‍വീസ് കടന്നുപോകുന്നതെന്നുള്ളത് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.






