ന്യുഡല്‍ഹി : ബോളിവുഡ് താരം നാന പടേക്കര്‍ പത്തു വര്‍ഷം മുമ്പുനടന്ന ഒരു ഗാനചിത്രീകരണത്തിനിടയില് തന്നെ ലൈംഗികമായി അപമാനിച്ചുവെന്ന തനുശ്രീ ദത്തയുടെ ആരോപണത്തില്‍ തുടങ്ങിവച്ച വാവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പുതന്നെ പുതിയ ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന് വിവേക് അഗ്നിഹോത്രി തന്നെ അപമാനിച്ചുവെന്ന് തനുശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍.
2005ല്‍ പുറത്തിറങ്ങിയ 'ചോക്ലേറ്റ് ' എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇര്ഫാന് ഖാനു മുന്നില്‍ നഗ്നയായി നൃത്തം ചെയ്യാന്‍ വിവേക് ആവശ്യപ്പെട്ടുവെന്നാണ് പുതിയ തനുശ്രീയുടെ ആരോപണം. സഹതാരങ്ങളായ സുനില്‍ ഷെട്ടിയും ഇര്ഫാന് ഖാനും രക്ഷക്ക് എത്തിയില്ലായിരുന്നെങ്കില്‍ തന്റെ മാനം നഷ്ടപ്പെട്ടേനെ എന്നും നടി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് തനുശ്രീ വിശദീകരിക്കുന്നത് ഇങ്ങനെയാണ്
അത് ഇര്ഫന് ഖാന്റെ ക്ലോസ്അപ്പ് ഷോട്ടായിരുന്നു ഞാന്‍ സീനിലെ ഇല്ലായിരുന്നു എന്നാല്‍ ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുത്തുന്നതിനയി എന്നോട് വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന് ആവശ്യപ്പെട്ടു അതെനിക്കു വല്ലാത്ത ഷോക്കായിരുന്നു എന്നാല്‍ നായക കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന ഇര്ഫാന് ഖാന് ഈ ആവശ്യം നിഷേധിക്കുകയാണുണ്ടായത്. അവര്‍ വസ്ത്രമഴിച്ചിട്ടു വേണ്ട എനിക്ക് ഭാവ പ്രകടനങ്ങല്‍ നടത്താന്‍ എന്നായിരുന്നു ഇര്ഫാന് പറഞ്ഞത്, അന്ന് ഇര്ഫാന് അങ്ങനെ പറഞ്ഞതിനെ ഞാന്‍ അഭിനന്ദിക്കുന്നു.
സുനില്‍ ഷെട്ടിയും അന്ന് എനിക്കുവേണ്ടി സംസാരിച്ചു അന്ന് അദ്ധേഹവും അവിടെ ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് ഭാവപ്രകടനങ്ങള്‍ നടത്താന്‍ ഞാന്‍ വന്നു സഹായിക്കണോ എന്നു സംവിധായകനോട് ആക്രോശിച്ചു. ഇര്‍ഫാനെയും സുനില്‍ ഷെട്ടിയെയും പോലുള്ള നല്ല ആള്‍ക്കാരും സിനിമാ മേഖലയില്‍ ഉണ്ട്.
പത്തു വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്ന് തനുശ്രീ നേരത്തെ വെളിപ്പെടത്തിയിരുന്നു. ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഈ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി നാന പടേക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.
പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്. 'നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ'. നാന പടേക്കര്‍ പറഞ്ഞു.
അതേസമയം ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗും പ്രതികരിച്ചു






