
കല്ലെറിയും മുമ്പ് താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാന്‍ ആവശ്യപ്പെട്ട് തനുശ്രീദത്തയ്ക്ക് പ്രിയങ്കാ ചോപ്രയുടെ പിന്തുണ. പത്തു വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ളീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നാനാപടേക്കര് അപമാനിക്കാന്‍ ശ്രമിച്ചെന്ന് പത്തുവര്‍ഷം മുമ്പ് തുറന്നു വിട്ട വിവാദം അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തനുശ്രീദത്ത ആവര്‍ത്തിച്ചത് ബോളിവുഡില്‍ വന്‍ ചര്‍ച്ചയാണ് ഉയര്‍ത്തിയത്.
ഹോളിവുഡിലെ മീ ടൂ ക്യാംപയിന് സമാനമായി ബോളിവുഡിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ തനുശ്രീദത്തയ്ക്ക് പിന്തുണ കൂടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകരാണ് പ്രതികരണവുമായി എത്തിയത്്. പത്തുവര്‍ഷം മുമ്പ് നടത്തിയ ആരോപണത്തിന് അന്ന് ആരില്‍ നിന്നും പിന്തുണ കിട്ടാതെ നടി ബോളിവുഡ് ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. അടുത്തിടെ കുടുംബത്തൊടൊപ്പം ഇന്ത്യയില്‍ എത്തിയപ്പോഴായിരുന്നു അഭിമുഖത്തിനെത്തിയത്.
സംഭവം വീണ്ടും ചര്‍ച്ചയായത് മാധ്യമപ്രവര്‍ത്തക ജാനിസ് സെക്യൂറ തനുശ്രീദത്ത പുറത്തേക്ക് വിട്ട ആശയം ഏറ്റെടുത്തതോടെയാണ്. 'ഏറെ ചര്‍ച്ച ചെയ്യാനുള്ള ആശയം' എന്നായിരുന്നു ബോളിവുഡ്താരം ഫര്ഹാന് അക്തര്‍ കുറിച്ചത്. ജോലിയുടെ ആശങ്കമൂലമാണ് തനുശ്രീ മിണ്ടാതിരുന്നതെന്നും ഇപ്പോഴും അവളുടെ കഥയ്ക്ക് മാറ്റം ഉണ്ടായിട്ടില്ലെന്നും അവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാതെ അവരുടെ ധൈര്യത്തെ മാനിക്കുകയല്ലേ വേണ്ടതെന്നും ഫര്ഹാന് ചോദിച്ചു.
തീര്‍ച്ചയായും ഇരകളെ കൂടി ലോം വിശ്വസിക്കേണ്ടതുണ്ട്. എന്ന് ഫര്ഹാന് അക്തറിനെ അനുകൂലിച്ച് പ്രിയങ്കാചോപ്ര റീട്വീറ്റ് ചെയ്തു. ഇരകള്‍ ഇരകള്‍ തന്നെയാണെന്നും എതിരാളികളെ കൂടി കൈകാര്യം ചെയ്യേണ്ടി വരുമെന്നും പരിണീതി ചോപ്രയും കുറിച്ചു. തനുശ്രീ ദത്തയെ അപമാനിക്കാനും വിചാരണ ചെയ്യാനും തുടങ്ങും മുമ്പ് ചൂഷണവും അപമാനവും കൂടാതെ ജോലി ചെയ്യാന്‍ ഒരാളുടെ അടിസ്ഥാന അവകാശ സാഹചര്യം എന്ന അവള് മുമ്പോട്ട്വെച്ച ആശയം ചര്‍ച്ച ചെയ്യൂ എന്നായിരുന്നു നിര്‍മ്മാതാവും നടിയുമായ ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം.
ചൂഷകന് കുറ്റക്കാരനാണെങ്കില്‍ തന്നെ പ്രാഥമിക പരാതിയോ ശരിയായ അന്വേഷണമോ ശിക്ഷാ നടപടികളൊ ഒന്നും ഇല്ലാത്തതിനാല്‍ ഇതും എരിഞ്ഞടങ്ങുക തന്നെ ചെയ്യുമെന്ന് സംവിധായകന് ഹന്‍സാല്‍ മേത്ത പറഞ്ഞു. സത്യസന്ധമായും ഇത് ഞെട്ടിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരം കഥകള്‍ക്ക് അല്പ്പായുസേയുള്ളെന്നും ഇയാള്‍ പറയുന്നു. തനിച്ച് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ തനുശ്രീദത്തയെ അഭിനന്ദിക്കുകയാണ് റിച്ചാ ഛദ്ദ. ദയയില്ലാത്ത രീതിയില്‍ ട്രോളുകളുടെ പെരുമഴയില്‍ മുങ്ങിയുള്ള ഒരു പബ്ളിസിറ്റിയും ആരും ആഗ്രഹിക്കുന്നതല്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും എന്തെങ്കിലും പറയണമെങ്കില്‍ തന്നെ എന്താണ് സംഭവിച്ചതെന്ന് താന്‍ ആദ്യമൊന്നു മനസ്സിലാക്കട്ടെ എന്നുമായിരുന്നു സല്‍മാന്‍ഖാന്റെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എന്റെ പേര് തനുശ്രീ എന്നോ നാനാ പടേക്കര്‍ എന്നോ അല്ലെന്നു അമിതാഭ് പ്രതികരിച്ചു. അതേസമയം അറിയാന്‍ പാടില്ലാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് സൂപ്പര്‍താരം അമീര്‍ഖാനും പറഞ്ഞു. 2008 ല്‍ നടന്ന സംഭവത്തെക്കുറിച്ച് തനുശ്രീദത്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പല സിനിമാ സെറ്റുകളിലും ഇര്ഫാന് ഖാനേയും സുനില്ഷെട്ടിയേയും പോലെയുള്ള നടന്മാര് ചൂഷണത്തിനെതിരേ തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.






