
ദുബായ്: ഏഷ്യാകപ്പ് ഫൈനല് പോരാട്ടത്തില് ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് മൂന്ന് ഓവര് പിന്നിടുമ്പോള് വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്സെന്ന നിലയിലാണ്. ലിറ്റോണ് ദാസ്( 11 പന്തില് 13 റണ്സ്), മെഹിദി ഹസന്( ഒന്പത് പന്തില് അഞ്ച് റണ്സ്) എന്നിവരാണ് ക്രീസില്.
ടൂര്ണമെന്റിലുടനീളം ടീം ഇന്ത്യ സ്കോര് ചെയ്സ് ചെയ്താണ് കുതിച്ചതെന്നും അതേ കുതിപ്പിനായി ഫൈനലിലും ആദ്യം ബൗളിങ്ങ് തിരഞ്ഞെടുക്കുന്നുവെന്നും ക്യാപ്റ്റന് രോഹിത് ശര്മ്മ വ്യക്തമാക്കി. സൂപ്പര് ഫോര് പോരാട്ടത്തില് അഫ്ഗാന്സ്ഥാനെതിരെ വിശ്രമം അനുവദിച്ച അഞ്ചു താരങ്ങളും ഇന്ത്യന് ടീമില് തിരിച്ചെത്തി.
ഫൈനല് പോരിന് അഞ്ചു ബൗളര്മാരുമായാണ് ബംഗ്ലാദേശ് ഇറങ്ങിയിരിക്കുന്നത്. മോമിനുളിനു പകരം ഇടംകൈയ്യന് സ്പിന്നര് നസ്മുല് ഇസ്ലാം ടീമിലെത്തി.
ടീം ഇന്ത്യ:
രോഹിത് ശര്മ്മ(ക്യാപ്റ്റന്), ശിഖര് ധവാന്, അമ്പാട്ടി റായിഡു, എംഎസ് ധോണി( വിക്കറ്റ് കീപ്പര്), ദിനേഷ് കാര്ത്തിക്, രവീന്ര് ജഡേജ, ഭുവനേഷര് കുമാര്, കുല്ദീപ് യാദവ്, യുസ്വേന്ദ്ര ചലല്, ജസ്പ്രീത് ബുംമ്ര.
ടീം ബംഗ്ലാദേശ്:
ലിറ്റോണ് ദാസ്, സൗമ്യ സര്ക്കാര്, മൊഹമ്മദ് മിഥുന്, മുഷ്ഫിഗര് റഹിം(വിക്കറ്റ് കീപ്പര്), ഇംറുള് കയിസ്, മഹ്മദുള്ള, മെഹിദി ഹസന്, മഷ്റഫെ മൊര്ള്ത്താസ( ക്യാപ്റ്റന്), നസ്മുല് ഇസ്ലാം, റുബേല് ഹോസൈയ്ന്, മുസ്താഫിസുര് റഹ്മാന്.







Comments