
ദുബായ്: ഏഷ്യാകപ്പ് ഫൈനല് പോരാട്ടത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം. സെഞ്ചുറി കൂട്ടുകെട്ടുയര്ത്തിയ ഓപ്പണിങ് കുതിപ്പിനെ ആദ്യ ഓവര് എറിയാനെത്തിയ മകദാര് ജാദവാണ് പൊളിച്ചത്. 20-ാം ഓവറില് നാലാം പന്തിലാണ് 32 റണ്സ്( 59 പന്ത്) നേടി ലിറ്റോണ് ദാസിനു മികച്ച പിന്തുണ നല്കിയ മെഹിദി ഹസനെ ജാദവ് പറിച്ചത്. അമ്പാട്ടി റായിഡുവിന്റെ കൈകളിലാണ് ജാദവ് ആദ്യ വിക്കറ്റ് എത്തിച്ചത്. പിന്നാലെ നിലയുറപ്പിക്കാന് അവസരം നല്കാതെ കയിസിനെ( 12 പന്തില് രണ്ട് റണ്സ്) ചഹല് എല്ബിയില് കുരുക്കുകയായിരുന്നു. ഒടുവില് വിവരം ലഭിക്കുമമ്പാള് 25 ഓവര് പിന്നിടുമ്പോള് ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില് 133 റണ്സ് എന്ന നിലയിലാണ്. ലിമറ്റാണ് ദാസ്( 76 പന്തില് 92 റണ്സ്) മിഫ്ഫിഖര് റഹിം( അഞ്ച് പന്തില് നാലു റണ്സ്) എന്നിവരാണ് ക്രീസില്.
ഏഷ്യാകപ്പ് ഫൈനല് പോരാട്ടത്തില് ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്ണമെന്റിലുടനീളം ടീം ഇന്ത്യ സ്കോര് ചെയ്സ് ചെയ്താണ് കുതിച്ചതെന്നും അതേ കുതിപ്പിനായി ഫൈനലിലും ആദ്യം ബൗളിങ്ങ് തിരഞ്ഞെടുക്കുന്നുവെന്നും ക്യാപ്റ്റന് രോഹിത് ശര്മ്മ വ്യക്തമാക്കി. സൂപ്പര് ഫോര് പോരാട്ടത്തില് അഫ്ഗാന്സ്ഥാനെതിരെ വിശ്രമം അനുവദിച്ച അഞ്ചു താരങ്ങളും ഇന്ത്യന് ടീമില് തിരിച്ചെത്തി.
ഫൈനല് പോരിന് അഞ്ചു ബൗളര്മാരുമായാണ് ബംഗ്ലാദേശ് ഇറങ്ങിയിരിക്കുന്നത്. മോമിനുളിനു പകരം ഇടംകൈയ്യന് സ്പിന്നര് നസ്മുല് ഇസ്ലാം ടീമിലെത്തി.
ടീം ഇന്ത്യ:
രോഹിത് ശര്മ്മ(ക്യാപ്റ്റന്), ശിഖര് ധവാന്, അമ്പാട്ടി റായിഡു, എംഎസ് ധോണി( വിക്കറ്റ് കീപ്പര്), ദിനേഷ് കാര്ത്തിക്, രവീന്ര് ജഡേജ, ഭുവനേഷര് കുമാര്, കുല്ദീപ് യാദവ്, യുസ്വേന്ദ്ര ചലല്, ജസ്പ്രീത് ബുംമ്ര.
ടീം ബംഗ്ലാദേശ്:
ലിറ്റോണ് ദാസ്, സൗമ്യ സര്ക്കാര്, മൊഹമ്മദ് മിഥുന്, മുഷ്ഫിഗര് റഹിം(വിക്കറ്റ് കീപ്പര്), ഇംറുള് കയിസ്, മഹ്മദുള്ള, മെഹിദി ഹസന്, മഷ്റഫെ മൊര്ള്ത്താസ( ക്യാപ്റ്റന്), നസ്മുല് ഇസ്ലാം, റുബേല് ഹോസൈയ്ന്, മുസ്താഫിസുര് റഹ്മാന്.







Comments