
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില് ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 223 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കത്തിനു പിന്നാലെ മധ്യനിര തകരുന്നു. തുടരെ തുടരെ വിക്കറ്റുകള് നഷ്ടമായ ബംഗ്ലാദേശ് 48.3 ഓവറില് 222 റണ്സിന് ഓള് ഔട്ടാകുകയായിരുന്നു.
കന്നി ഏകദിന സെഞ്ചുറിയോടെ ക്രീസില് നിലയുറപ്പിച്ച ലിറ്റണ് ദാസ്(100 പന്തില് 107 റണ്സ്) ന്റെ മിന്നും പ്രകടനത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. ഇന്ത്യയ്ക്കായി കുല്ദീപ് യാദവ് മൂന്നും, കേദാര് ജാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.
സെഞ്ചുറി കൂട്ടുകെട്ടുയര്ത്തിയ ഓപ്പണിങ് കുതിപ്പിനെ ആദ്യ ഓവര് എറിയാനെത്തിയ കേദാര് ജാദവാണ് പൊളിച്ചത്. 20-ാം ഓവറില് നാലാം പന്തിലാണ് 32 റണ്സ്( 59 പന്ത്) നേടി ലിറ്റോണ് ദാസിനു മികച്ച പിന്തുണ നല്കിയ മെഹിദി ഹസനെ ജാദവ് പറിച്ചത്. അമ്പാട്ടി റായിഡുവിന്റെ കൈകളിലാണ് ജാദവ് ആദ്യ വിക്കറ്റ് എത്തിച്ചത്. പിന്നാലെ നിലയുറപ്പിക്കാന് അവസരം നല്കാതെ കയിസിനെ( 12 പന്തില് രണ്ട് റണ്സ്) ചഹല് എല്ബിയില് കുരുക്കുകയായിരുന്നു. പിന്നാലെ രണ്ടു റണ്സ് മാത്രം എടുത്തു നില്ക്കവെ ചഹലിന്റെ പന്തില് ജഡേജ റണ്ണൗട്ട് ആക്കി. മഹ്മുദുള്ള( 16 പന്തില് നാലു റണ്സ്)യെ കുല്ദീപ് യാദവ്, റഹിം ( ഒന്പത് പന്തില് അഞ്ച് റണ്സ്). മഹ്മുദുള്ളയെ കൂട്ടുപിടിച്ച് ലിട്ടണ് ദാസ് സ്കോര് 150 കടത്തിയെങ്കിലും തൊട്ടുപിന്നാലെ ലിട്ടണ് ദാസിന്റെ പങ്കാളിയെ കുല്ദീപില് പുറത്താക്കി. സ്കോര് 188 റണ്സില് നില്ക്കുമമ്പാള് ലിട്ടണ് ദാസും പുറത്തായി. 117 പന്തില് 12 ബൗണ്ടറിയും രണ്ടു സിക്സും ഉള്പ്പെടെ 121 റണ്സെടുത്ത ലിട്ടണ് ദാസിനെ കുല്ദീപിന്െ് റപന്തില് ധോണി മാസ് സ്റ്റംമ്പിങ്ങിലുടെ പുറത്താക്കുകയായിരുന്നു. തൊട്ടു പിന്നാലെ മൊര്ത്താസയേയും സ്റ്റംമ്പിങ്ങിലുടെ ധോണി പുറത്താക്കി. നസ്മുല് ഇസ്ലാം( 13 പന്തില് ഏഴു റണ്സ്), സൗമ്യ സര്ക്കാര്( 45 പന്തില് 33 റണ്സ്) റൂബന് ഹുസൈന് എന്നിവരാണ് മറ്റു ബംഗ്ലാ നിരയില് പുറത്തായവര്.
ഏഷ്യാകപ്പ് ഫൈനല് പോരാട്ടത്തില് ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്ണമെന്റിലുടനീളം ടീം ഇന്ത്യ സ്കോര് ചെയ്സ് ചെയ്താണ് കുതിച്ചതെന്നും അതേ കുതിപ്പിനായി ഫൈനലിലും ആദ്യം ബൗളിങ്ങ് തിരഞ്ഞെടുക്കുന്നുവെന്നും ക്യാപ്റ്റന് രോഹിത് ശര്മ്മ വ്യക്തമാക്കി. സൂപ്പര് ഫോര് പോരാട്ടത്തില് അഫ്ഗാന്സ്ഥാനെതിരെ വിശ്രമം അനുവദിച്ച അഞ്ചു താരങ്ങളും ഇന്ത്യന് ടീമില് തിരിച്ചെത്തി.
ഫൈനല് പോരിന് അഞ്ചു ബൗളര്മാരുമായാണ് ബംഗ്ലാദേശ് ഇറങ്ങിയിരിക്കുന്നത്. മോമിനുളിനു പകരം ഇടംകൈയ്യന് സ്പിന്നര് നസ്മുല് ഇസ്ലാം ടീമിലെത്തി.
ടീം ഇന്ത്യ:
രോഹിത് ശര്മ്മ(ക്യാപ്റ്റന്), ശിഖര് ധവാന്, അമ്പാട്ടി റായിഡു, എംഎസ് ധോണി( വിക്കറ്റ് കീപ്പര്), ദിനേഷ് കാര്ത്തിക്, രവീന്ര് ജഡേജ, ഭുവനേഷര് കുമാര്, കുല്ദീപ് യാദവ്, യുസ്വേന്ദ്ര ചലല്, ജസ്പ്രീത് ബുംമ്ര.
ടീം ബംഗ്ലാദേശ്:
ലിറ്റോണ് ദാസ്, സൗമ്യ സര്ക്കാര്, മൊഹമ്മദ് മിഥുന്, മുഷ്ഫിഗര് റഹിം(വിക്കറ്റ് കീപ്പര്), ഇംറുള് കയിസ്, മഹ്മദുള്ള, മെഹിദി ഹസന്, മഷ്റഫെ മൊര്ള്ത്താസ( ക്യാപ്റ്റന്), നസ്മുല് ഇസ്ലാം, റുബേല് ഹോസൈയ്ന്, മുസ്താഫിസുര് റഹ്മാന്.







Comments