
ദുബായ്: ഇന്ത്യയും- ബംഗ്ലാദേശും ഏറ്റുമുട്ടിയ ഫൈനല്‍ പോരാട്ടത്തിലെ ഏറ്റവും മികച്ച നിമിഷം പങ്കുവെച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പരമ്പരയിലെ താരമായി മാന്‍ ഓഫ് ദ സീരിസ് നേടിയത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ശിഖര്‍ ധവാനാണ്. അഞ്ചു മത്സരങ്ങളില്‍ നിന്നായി 68.80 ശരാശരിയില്‍ 342 റണ്‍സ് ആണ് ധവാന് നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ ബംാ കടുവകളെ മൂന്നു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഫൈനലില്‍ ശിഖര്‍ ധവാന് 15 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ കപ്പുയര്ത്തിതതിനു പിന്നാലെ ഫൈനല്‍ രാത്രിയിലെ ഏറ്റവും മികച്ച നിമിഷം പങ്കുവെച്ചിരിക്കുകയാണ് ധവാന്. തന്റെ മകന് സോറാവറിനൊപ്പം ട്രോഫിയും ഉയര്‍ത്തി നിന്ന ആ നിമിഷമാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്ന് ധവാന് പറയുന്നു. ഇത് വലിയ ടൂര്‍ണമെന്റായിരുന്നു. ആവേശകരമായ ഫൈനല്‍, എല്ലാത്തിനുമൊടുവില്‍ ഏഷ്യാകപ്പ് വീണ്ടും നമ്മുക്കൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് ധവാന് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.







Comments