
മുംബൈ: പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് പേര് കിണറില്‍ വീണ് മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഇവര്‍ മുംബൈ വിലേ പാര്‍ലയില്‍ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം.
49കാരിയായ മാധവി, 20കാരി രെണു യാധവ് മൂന്ന് വയസു് ദിവ്യ എന്നിവരാണ് മരിച്ചത്. ഇന്നലെ ആറരയോടെയാണ് സംഭവം ഉണ്ടായത്. 30 അടി താഴ്ചയിലേക്കാണ് ഇവര്‍ പതിച്ചത്.
പൂജ കാണാനായി കിണറിനു മുകളില്‍ കെട്ടിയ താല്‍ക്കാലിക പ്ലാറ്റ്ഫോമില്‍ നിന്നവരാണ് അപകടത്തില്‍ പെട്ടത്. കിണറില്‍ വീണ അഞ്ച് സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. രക്ഷപ്പെടുത്തിയ ഏഴ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.






