കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് ആകമാനം പ്രക്ഷോഭം അലയടിക്കുകയാണ്. സുപ്രീംകോടതിയെയും ഭരണഘടനയെയും വെല്ലുവിളിച്ചു നടത്തുന്ന സമരങ്ങള്‍ അവഗണിക്കുന്ന മാധ്യമങ്ങളെ പ്രശംസിച്ചുകൊണ്ടും. വിധിയെ അനുകൂലിക്കച്ചുമാണ് രശ്മിനായര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അരുവിപ്പുറത്തെ പ്രമാണിമാരോട് 'ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്' എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്ന്ന് 'ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്' എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു എന്നാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.
സുപ്രീംകോടതിയെയും ഭരണഘടനയെയും വെല്ലുവിളിച്ചു വാട്ട്സാപ്പ് ഗ്രൂപ്പുവഴി വര്‍ഗീയമായി ആളെ കൂട്ടി നടത്തുന്ന റോഡ് തടയല്‍ (സംഘി ഭാഷയില്‍ പറഞ്ഞാല്‍ രാജ്യവിരുദ്ധ പ്രക്ഷോഭം) അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്ന മാധ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ . ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും പക്വമായ രീതിയാണ് ഇത്തരം കൊപ്രായങ്ങളെ അവഗണിക്കുക എന്നതെന്നും രശ്മി മറ്റൊരു പോസ്റ്റിലൂടെ വിവരിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ശ്രീനാരായണഗുരു, അയ്യങ്കാളി, കൃഷ്ണപിള്ള തുടങ്ങി സ്വയം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ ഓരോ മനുഷ്യരും കടന്നു പോയ വഴി എത്രമേല്‍ കഠിനമായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാന്‍ കഴിയുന്ന ദിനങ്ങള്‍ ആണ് കടന്നു പോകുന്നത് . അരുവിപ്പുറത്തെ പ്രമാണിമാരോട് 'ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്' എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്ന്ന് 'ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്' എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു.






