രാജ്കോട്ട്: ഇന്ത്യ- വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷാ താരമായതിനു പിന്നാലെ കൈയ്യടികളേറ്റു വാങ്ങുകയാണ് ചേതേശ്വര്‍ പൂജാര. രാജ്കോട്ടിലെ കത്തുന്ന ചൂടിന് 'പോക്കറ്റില്‍' പരിഹാരവുമായാണ് പൂജാര ബാറ്റിങ്ങിനിറങ്ങിയത്. രാജ്കോട്ടിലെ കാലാവസ്ഥ വെല്ലുവിളിയാകുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ പൂജാരയുടെ തന്ത്രം മാതൃകയാകുകയാണ്.
പോക്കറ്റില്‍ ചെറിയ വെള്ളക്കുപ്പിയുമായാണ് പൂജാര ബാറ്റിങ്ങിനിറങ്ങിയത്. കളിക്കിടെ ദാഹിക്കുമ്പോള്‍ വെള്ളക്കുപ്പിയുമായുള്ള പന്ത്രണ്ടാമനെ വിളിച്ചു വരുത്തേണ്ട ആവശ്യത്തിനും പൂജാരന് മാതൃക പരിഹാരം കണ്ടു. പിന്നാലെ ട്വിറ്ററില്‍ ഉള്‍പ്പെടെ പൂജാരയ്ക്ക് അഭിനന്ദനപ്രവാഹമാണ്. മത്സരത്തിനിടയിലെ സമയനഷ്ടവും പൂജാര ഒഴിവാക്കിയെന്ന് അഭിനന്ദനം അറിയിച്ച് സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. പൂജാര പോക്കറ്റില്‍ നിന്ന് കുപ്പി എടുത്ത് വെള്ളം കുടിക്കുന്ന വീഡിയോ സഹിതം ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചു.

കെഎല്‍ രാഹുലിനെ ആദ്യ വിക്കറ്റില്‍ നഷ്ടമായതോടെ ക്രീസിലെത്തിയ പൂജാര രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷായ്ക്കൊപ്പം 206 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് പുറത്തായത്. 130 പന്തില്‍ 86 റണ്‍സെടുത്തു നില്‍ക്കെ ലൂയിസിന്റെ പന്തിലാണ് പൂജാര പുറത്താകുന്നത്.

Comments