
തിരുവനന്തപുരം : ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവ്സഥാ നീരിക്ഷണ കേന്ദ്രം. അടുത്ത 36 മണിക്കൂറില്‍ ശക്തിപ്പെടുന്ന ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേയ്ക്ക് മാറും. ഈ സമയം സംസ്ഥാനത്ത് കനത്ത കാറ്റും മഴയും അനുഭവപ്പെടും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ കനക്കുന്നതിന് മുന്‍പായി സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറന്നു വിട്ടു തുടങ്ങിയിട്ടുണ്ട്. ഇടുക്കി ഡാം വൈകിട്ട് 4 മണിയോടെ തുറക്കും. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് തുറക്കുക. സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കിക്കളയും. തൃശ്ശൂര്‍ ചിമ്മിനി ഡാം തുറന്നു. കക്കയം ഡാം രണ്ടു മണിക്ക് തുറക്കും. പത്തനംതിട്ടയിലെ മൂന്ന് ഡാമുകള്‍ തുറക്കും. ആനത്തോട് ഡാമിന്റെ നാല് എട്ടറുകളും പമ്പ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളുമാണ് ഉയര്‍ത്തുക.
ഇതിനിടെ, മുല്ലപ്പെരിയാറില്‍ മഴ കനക്കുകയാണ്. ജലനിരപ്പ് 131.4 അടിയായി.






