അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നലെ ഇലക്ഷന് കമ്മീഷന് പ്രഖ്യപിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാമൂഹ്യ മാധ്യമരംഗത്തെ ഭീമന്മാരായ ഫേസ്ബുക്ക് പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു.രാഷ്ട്രീയ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സുതാര്യത ഉറപ്പാക്കുന്ന തരത്തിലുളള പുതിയ പതിപ്പിലേക്കാണ് ഫേസ്ബുക്ക് മാറാന്‍ ഉദ്ദേശിക്കുന്നത്. ആഗോളതലത്തില്‍ പലയിടത്തും ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തിക്കുന്നത്.
2018 മെയ് മുതല്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പൊതു പരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാര്‍ഗം എന്ന നിലയിലാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ കൊടുക്കുന്നത്. പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നല്കുന്നതിനു മുമ്പ്് വിവിധ അധികാര തലങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും ഉണ്ട്. യുഎസില്‍ നടപ്പിലാക്കി വരുന്ന പരസ്യ പോളിസി ഇന്ത്യയിലും നടപ്പിലാക്കുമെന്നും കമ്ബനി അറിയിച്ചു
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്ക് ഇടപെടല്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വിദേശികളടക്കം ഫെയ്സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നായിരുന്നു ഫെയ്സ്ബുക്കിനെതിരായ ആക്ഷേപം.
2018 മെയ് മുതല്‍ കടുത്ത നിയന്ത്രണമാണ് ഫെയ്സ്ബുക്കില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുമതിയോടുകൂടി മാത്രമേ ഇത്തരത്തില്‍ പ്രചാരണം നടത്താനാകൂ, കൂടാതെ വരുമാന ശ്രോതസ്സും വ്യക്തമാക്കണം.
നിലവില്‍ അമേരിക്കയിലും ബ്രസീലിലുമാണ് ഇത്തരത്തില്‍ ഫെയ്സ്ബുക്ക് നിയന്ത്രണമുള്ളത്. ഇന്ത്യയിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് സുതാര്യത വരുത്താന്‍ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത് ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലനാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം.
'തിരഞ്ഞെടുപ്പുകളില്‍ നമുക്കൊരു പെരുമാറ്റ സംഹിതയുണ്ട്. ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്ഫോം സ്വതന്ത്രവും നീതിയുക്തവും ആകണം. പക്ഷെ അത് ജനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇടവരുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല', റിച്ചാര്‍ഡ് അലന് പറഞ്ഞു.






