
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോക്കിടെ വന്‍ പൊട്ടിത്തെറി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിശട ബലൂണുകള്‍ക്ക് തീപിടിച്ചാണ് വന്‍ പൊട്ടിത്തെറി ഉണ്ടായത്. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം.
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തില്‍ രാഹുല്‍ വരുന്നതിനിടെയാണ് ബലൂണിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. ആരതി ഉഴിഞ്ഞ് സ്വീകരിക്കാനായി തയാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്നാണ് ബലൂണ്‍ കൂട്ടത്തിലേക്ക് തീ പിടിച്ചത്. തലനാരിഴയ്ക്കാണ് രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കളായ കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു.






