
ദുബായ്: പരമ്പരാഗത നെല് വിത്തുകളുടെ സംരക്ഷകന് എന്ന നിലയില് പ്രശസ്തനായ വയനാട് സ്വദേശി ചെറുവയല് രാമനെ ഹൃദയാഘാതത്തെത്തുടര്ന്ന് ദുബായില് ആശുപത്രിയില് പ്രവേശിപ്പിച്ചു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയില് പങ്കെടുക്കാന് ദുബായില് എത്തിയതായിരുന്നു അദേഹം. ഉടന് തന്നെ ദുബായ് റാഷിദ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പരിപാടി നടക്കുന്ന സ്ഥലത്ത് നെല്വിത്തുകള് തരംതിരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. രാമനെ ആന്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്മാര് അറിയിച്ചതായി പരിപാടിയുടെ സംഘാടകര് പറഞ്ഞു.
രാമന്റെ ചികിത്സാ ചിലവിനായി ദുബായ് കോണ്സുലേറ്റ് വഴി സഹായം ലഭ്യമാക്കാമെന്ന് കൃഷിമന്ത്രി വി.എസ്. സുനില് കുമാര് പരിപാടിയുടെ സംഘാടകര്ക്ക് ഉറപ്പുനല്കിയാതായാണ് റിപ്പോര്ട്ടുകള്. ഇദേഹത്തിന്റെ മകന് പാസ്പോര്ട്ട് ഇല്ലാത്തതിനാല് അടുത്തേക്ക് എത്തിക്കാന് സാധിച്ചില്ല.







Comments