
ഹൈദരാബാദ്: നൂറോളം നായ്ക്കള്‍ വിഷബാധയേറ്റ് ചത്തുവീണ സംഭവത്തിനെതിരെ കേസുമായി ആക്ടിവിസ്റ്റ് രംഗത്ത്. ഹൈദരാബാദില്‍ ഗാട്ട്കേസറിലാണ് നൂറോളം തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തത്. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൈദരാബാദ് ഇന്‍ഫോസിസിന്റെ ഓഫീസിനടുത്തായാണ് നൂറോളം നായ്ക്കള്‍ കൂട്ടത്തോടെ ചത്തത്. സംഭവത്തില്‍ നായ്ക്കളുടെ ജഡം കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.






