
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. വിദേശത്തുള്ള വീടുകളും സ്വത്തും അടക്കം 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസില്‍ കാര്‍ത്തി ജാമ്യത്തിലിറങ്ങിയിരുന്നു.
ഡല്‍ഹിയിലെ ജോര് ബാഗ്, ഊട്ടിയിലെയും യുകെയിലേയും വസതികള്‍, ബാഴ്സലോണയിലെ സ്ഥലവും കണ്ടുകെട്ടിയതില്പെടുന്നു.






