കോര്ഷ്യോ : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ നേഷന്‍സ് ലീഗിന് ഇറങ്ങിയ പോര്‍ച്ചുഗല്‍ ബൊര്ണാഡോ സില്‍വയുടെ വ്യക്തിഗത മികവില്‍ കളിച്ചു തിമര്‍ത്തപ്പോള്‍ നേഷന്‍സ് ലീഗില്‍ പോളണ്ടിനെതിരെ 3-2 ന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു പോര്ച്ചുുഗലിന്റെ കുതിപ്പ്. ആന്ദ്രേ സില്‍വ മത്സരത്തില്‍ തിളങ്ങിയപ്പോള്‍ പോളണ്ട് താരം കിമി ഗ്ലിക്കിന്റെ സെല്‍ഫ് ഗോള്‍ കൂടിയായപ്പോള്‍ പോളണ്ടിന്റെ പതനം ഉറപ്പിച്ചു
പോര്‍ച്ചുഗലിന് വേണ്ടി ബെര്‍ണാര്‍ഡോ സില്‍വയും ആന്ദ്രേ സില്‍വയും ഗോളുകള്‍ നേടിയപ്പോള്‍ ഗ്ലികിന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിന്റെ തുണക്കെത്തി. പോളണ്ടിന് വേണ്ടി പിയടെകും ബ്ലസ്സിസോകോസ്കിയുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ കളിച്ച രണ്ട് നേഷന്‍സ് കപ്പ് മത്സരങ്ങളില്‍ ജയിക്കാനും പോര്‍ചുഗലിനായി.
പോളണ്ടിനുവേണ്ടി കരിയറിലെ 100 മത്സരത്തിനിറങ്ങിയ ലെവന്റോസ്കിക്ക് പരാജയത്തില്‍ മുങ്ങിയതോടെ നിരാശനായി മടങ്ങി ഗ്രുപ്പു ഘട്ടത്തിലെ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറു പോയിന്റുമായി പോര്‍ച്ചുഗലാണ് ഒന്നാം സ്ഥാനത്ത്.തെട്ടു പിന്നുലുള്ള ഇറ്റലിക്ക് ഒരു പോയിന്റു മാത്രമാണുള്ളത്.
ലോകകപ്പില്‍ രണ്ടാം ഘട്ടത്തില്‍ പുറത്തായ പോര്‍ച്ചുഗലിന് പുതിയ ടീമിനെ കെട്ടിപടുക്കേണ്ടതുണ്ടെന്ന പരിശീലകന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പുതിയെരു തുടക്കമായിരിക്കൂും നേഷന്‍സ് ലീഗിലെ മികച്ച പ്രകടനം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഭാവത്തില്‍ കളത്തിലിറങ്ങിയ പോര്‍ച്ചുഗലിനു 18ാം മിനിറ്റില്‍ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച പോര്‍ച്ചുഗല്‍ 31ാം മിനിറ്റിന് ബെര്‍ണാഡോ സില്‍വയിലൂടെ തിരിച്ചടി നല്കി. ആേ്രന്ദ സില്വ്വയുടെയും പോളണ്ടു താരത്തിന്റെ സെല്‍ഫ് ഗോള്‍ കൂടിയായപ്പോള്‍ പറങ്കിപ്പട വിജയം പിടിച്ചെടുത്തു.




