
ന്യൂഡല്‍ഹി: ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി പ്രയാണത്തിനിടെ അപകടത്തില്‍പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തില്‍ നട്ടെല്ലിന് കശേരുവിന് പൊട്ടലേറ്റിരുന്നു.
ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ എയര്‍ കൊമൊഡോര്‍ എംഎസ് ശ്രീധറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും അഭിലാഷ് സുഖം പ്രാപിക്കുന്നുവെന്നും നാവിക സേനവ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് അഭിലാഷ് ടോമിയെ ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടത്ത് എത്തിച്ചത്. പിന്നീട് ഡല്‍ഹിയിലെ സൈനികാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.






