
പിന്നണി ഗാനരംഗത്ത് വളരെയേറെ ശ്രദ്ധനേടിയ ഗായികയാണ് മഞ്ജരി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വ്യത്യസ്ത ആലാപന ശൈലിയിലൂടെ ഏവരുടെയും മനസ് കീഴടക്കാനും മഞ്ജരിക്കായി. പാട്ടുകൊള്ളാം എന്നാലും അഹങ്കാരിയാണ് എന്ന് പലരും തന്നെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് അറിയാമെന്ന് മഞ്ജരി തന്നെ പറയുന്നു. ഇത് തന്നെ ഏറെ ദുഖിപ്പിച്ചു വിദേശത്ത് വളര്‍ന്നതിനാല്‍ ഇവിടവുമായി പൊരുത്തപ്പെടാന്‍ അധികം സമയം വേണ്ടിവന്നുവെന്നും മഞ്ജരി പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ വളരെ വിഷമിച്ച, ബുദ്ധിമുട്ടിച്ച ഒരു കാര്യമുണ്ടായിരുന്നു. കേരളത്തിലേതില്‍ നിന്നും തികച്ചും വ്യക്ത്യസ്ത സാഹചര്യത്തിലായിരുന്നു താന്‍ വളര്‍ന്നത്. തന്നെ മസ്കറ്റിലെ സ്കൂളില്‍ പഠനം കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ കള്‍ച്ചറല്‍ ഷോക്ക് അനുഭവപ്പെട്ടു. അവിടെ സ്കൂളുകളിലെല്ലാം തികച്ചും വ്യത്യസ്ത സംസ്കാരമാണ് പെണ്‍കുട്ടികള്‍ക്ക്. അധികം ചിരികളികളൊന്നുമില്ല, വലരെയധികം റിസേവ്ഡ് ആയിരുന്നു സംസാരിക്കുന്നത് കണ്ടത്. -മഞ്ജരി പറയുന്നു.
ഇവിടെയെത്തി ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് സിനിമയുടെ ഭാഗമായി. അപ്പോഴും തന്റെ ഇരിപ്പും എല്ലാം വേറിട്ട് തന്നെ നിന്നിരുന്നു. കാലിന്മേല് കാല് കയറ്റിവെച്ച് കംഫര്‍ട്ടബിളായി ഇരിക്കുന്നത് പോലും മറ്റ് പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടു. എന്റെ പലചേഷ്ടകളും അഹങ്കാരമായി ആളുകള്‍ എടുത്തു. അതെല്ലാം തന്നെ തകര്ത്തുനവെന്ന് മഞ്ജരി പറയുന്നു.
ഒറു കള്‍ച്ചറല്‍ ഷോക്കാണ് തനിക്ക് സംഭവിച്ചതെന്ന് തിരിച്ചറിയാനും അതില്‍ നിന്നും കരകയറാനും നല്ലതുപോലെ സമയമെടുത്തു. നമ്മളില്‍ നിന്നും ആളുകള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. വളരെ സെന്‍സിറ്റീവാണ് താന്‍. ഒരു തരത്തിലും ആരെയും വേദനിപ്പിക്കുന്നത് തനിക്കിഷ്ടമല്ല. ഇപ്പോള്‍ അഹങ്കാരിയെന്ന് ഇമേജ് മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും മഞ്ജരി പറയുന്നു. ഒരു ചാനലിലെ ടോക് ഷോയിലായിരുന്നു മഞ്ജരിയുടെ പ്രതികരണം.






