
ന്യൂഡല്‍ഹി: മി ടൂ കാമ്പയിനിലൂടെ ഉയര്‍ന്ന െലെംഗിക അതിക്രമ ആരോപണങ്ങള്‍ പരിശോധിക്കുന്നതിനു പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയം തീരുമാനിച്ചു. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളോടു പ്രതികരിക്കാതെ മറ്റു മന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നതിനിടെയാണ് വനിതാ-ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി വ്യക്തമായ നടപടിക്ക് ആര്‍ജവം കാട്ടിയത്. തൊഴിലിടങ്ങളിലെ പീഡനങ്ങളോടു യാതൊരു വിട്ടുവീഴ്ചയും പാടില്ല- മേനക പറഞ്ഞു.
മുതിര്‍ന്ന ജഡ്ജിമാരടക്കം നിയമവിദഗ്ധരുടെ നാലംഗ സമിതിയാണ് അവര്‍ നിര്‍ദേശിക്കുന്നത്. പരാതിക്കു കാരണമായ സംഭവം നടന്ന വര്‍ഷങ്ങള്‍ക്കു ശേഷമാണു പല വെളിപ്പെടുത്തലുമെന്നിരിക്കെ, അവ പരിശോധിക്കാനും നിയമപരമായി എങ്ങനെ െകെകാര്യം ചെയ്യണമെന്നു നിര്ദേശിക്കാനുമാണു സമിതിയെ നിയോഗിക്കുന്നത്. െലെംഗിക അതിക്രമമുണ്ടായാല്‍ മൂന്നു വര്‍ഷത്തിനകം പരാതി നല്‍കണമെന്നാണു നിലവിലുള്ള ചട്ടം. ഈ സാഹചര്യത്തില്‍ നിയമവ്യവസ്ഥയില്‍ എന്തു മാറ്റം വരുത്തണമെന്നു സമിതിയോട് ആരായും.
അതിനിടെ, അക്ബറിനെതിരേ പരാതിയുമായി ഇന്നലെ ഒരു വിദേശ യുവതിയും രംഗത്തെത്തി. യു.എസ്. മാധ്യമപ്രവര്‍ത്തകയായ മെയ്ലി ഡെ പുയ് കാമ്പാണ് ആരോപണമുന്നയിച്ചത്. 2007-ലായിരുന്നു സംഭവം. അക്ബര്‍ എഡിറ്ററായിരുന്ന ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ഇന്റേണ്‍ഷിപ്പിനായി എത്തിയതായിരുന്നു അവര്‍. ഇന്റേണ്‍ഷിപ്പിന്റെ അവസാനദിവസം അക്ബര്‍ ബലമായി കെട്ടിപ്പിടിച്ച് ചുംബിച്ചെന്നാണു വെളിപ്പെടുത്തല്‍. തൊഴില്‍ സ്ഥലങ്ങളിലെ െലെംഗികമായ ശല്യപ്പെടുത്തലുകള്‍ നിര്‍ഭയമായി തുറന്നുപറയാന്‍ സ്ത്രീകള്‍ തയാറാകണമെന്നു മേനക ഗാന്ധി പറഞ്ഞു. ഓരോ പരാതിക്കും പിന്നിലുള്ള വേദനയും ആഘാതവും മനസിലാക്കുന്നു. തുറന്നുപറഞ്ഞവരെ വിശ്വസിക്കുന്നതായും മേനകാ ഗാന്ധിയും പറഞ്ഞു.
അക്ബര്‍ വിവിധ ദിനപത്രങ്ങളുടെ തലപ്പത്തിരുന്ന കാലത്തുണ്ടായ ദുരനുഭവങ്ങളാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മീ ടൂ ക്യാമ്പയിനിലൂടെ ഉന്നയിച്ചത്. ''മിന്റ് ലോഞ്ച്'' എഡിറ്റര്‍ പ്രിയ രമണിക്കു പിന്നാലെ ആറു പേര് കൂടി അക്ബറിനു നേരേ വിരല്‍ ചൂണ്ടി. ഇത് ഏറ്റുപിടിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജിക്കുള്ള മുറവിളി ശക്തമാക്കി. െനെജീരിയന്‍ പര്യടനം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങിയെത്തുന്നതോടെ, മന്ത്രിസഭയിലെ ഭാവി സംബന്ധിച്ച് ബി.ജെ.പി. നിലപാട് വ്യക്തമാക്കുമെന്നാണു സൂചന.






