
കൊച്ചി : ഡബ്ല്യു.സി.സി കഴിഞ്ഞദിവസം നടത്തിയ പ്രസ്ഥാവനയെ എതിര്‍ത്ത് നടന് ബാബുരാജ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ ബാബുരാജ് സംസാരിച്ചുവെന്ന് നടി പാര്‍വ്വതി ആരോപിച്ചിരുന്നു. ചൂടുവെള്ളത്തില്‍ വിണ പൂച്ച എന്ന് നടിയെ വിശേഷിപ്പിച്ചതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പാര്‍വ്വതി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പാര്‍വ്വതിയുടെ ആരോപണങ്ങളെ എതിര്‍ത്ത് ബാബുരാജ് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. വനിതാ സംഘടനയക്ക് പ്രത്യേക അജണ്ടയാണ് ഉള്ളത്. നടിയും താനും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്നും, ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നത് ഒരു പഴഞ്ചൊല്ലാണ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഇപ്പോള്‍ ആരെ വിശ്വസിക്കണം എന്നറിയില്ല. ആ അവസ്ഥയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ബാബുരാജ് പറഞ്ഞു.
നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. സുഹൃത്തിനൊപ്പമാണ് താനിപ്പോള്‍ നില്‍ക്കുന്നത് വേണമെങ്കില്‍ തന്റെ സുഹൃത്തിനു വേണ്ടി പ്രതിയെ വെട്ടിനുറുക്കാന്‍ പോലും തയ്യാറാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നടിമാരെ നടിമാര്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും ബാബുരാജ് ചോദിച്ചു.






