യുവേഫ നേഷന്‍സ് ലീഗിലെ ആവേശ പോരാട്ടത്തിന് സെപെയിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ഇന്നു നടന്ന മത്സരത്തില്‍ സ്പെയിനിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. 1987ന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് സ്പെയിനില്‍ വിജയിക്കുന്നത്. ലൂയിസ് എന്റികെ പരിശീലകനായ ശേഷമുള്ള ആദ്യ പരാജയവും സ്പെയിനിന് ഇംഗ്ലണ്ട് സമ്മാനിച്ചു.
ആദ്യ പകുതിയിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ആദ്യ 38 മിനുട്ടുകളില്‍ തന്നെ ഇംഗ്ലണ്ട് മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഹാരി കെയ്ന്‍ എന്നിവരുടെ ഫോം ഇംഗ്ലണ്ടിന് ഗുണം ചെയ്തു. സ്റ്റെര്‍ലിംഗ് ആണ് ഇരട്ട ഗോളുകള്‍ നേടിയത്. സ്റ്റെര്‍ലിംഗിന്റെ ഇംഗ്ലണ്ട് കരിയറിലെ ആദ്യ എവേ ഗോളുകള്‍ ആയിരുന്നു ഇന്നലത്തേത്.
റാഷ്ഫോര്‍ഡ് ആണ് മറ്റൊരു സ്കോറര്‍. ഒരു ഗോളിനൊപ്പം ഒരു അസിസ്റ്റും റാഷ്ഫോര്‍ഡ് ഒരുക്കി. ഹാരി കെയ്ന്‍ ആകട്ടെ രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞു. മികച്ച സേവുകള്‍ മുതല്‍ ഗംഭീര ഡിസ്ട്രിബ്യൂഷന്‍ വരെ നീണ്ടു നിന്ന ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിന്റെ പ്രകടനവും ശ്രദ്ധേയമായി. അല്‍കാസറും റാമോസുമാണ് സ്പെയിനിനായി ഗോള്‍ നേടിയത്. റാമോസിന്റെ ഗോള്‍ കളിയുടെ 98ആം മിനുട്ടില്‍ ആയിരുന്നു പിറന്നത്.ഇന്നത്തെ ജയം ഇംഗ്ലണ്ടിന്റെ ഗ്രൂപ്പില്‍ ഒന്നാമത് എത്താം എന്ന പ്രതീക്ഷ നിലനിര്‍ത്തി.
ലേകകപ്പില്‍ മികച്ച പ്രകടനം പ്രകടനം പുറത്തെക്കാന്‍ കഴിയാതെപോയ സ്പെയില്‍ ലീഗില്‍ മിന്നുന്ന ഫോമിലായിരുന്നു. വെയില്‍സിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സപെയിന്‍ വിജയിച്ചത്. പുതിയ പരിശീലകന് എന്റ്ക്വെയുടെ കീഴില്‍ കളിച്ച മൂന്നു മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയത്
ക്രോട്ടുകള്ക്കംതിരെ കഴിഞ്ഞ മത്സരത്തില്‍ സമനിലനേടിയ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം വിജയിച്ച് ലീഗിലേക്ക് തിരിച്ചുവരേണ്ടത് അത്യാവശ്യമായിരുന്നു.
The point he’s making Rory, with which I agree, is that beating Spain on their own patch will feel like more of an achievement than beating Tunisia, Panama and Sweden https://t.co/rn7TUcnhh5
— Alan Smith (@9smudge) October 15, 2018





