
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ പോലീസ് നടപടികള്‍ സേനയ്ക്കുള്ളില്‍ നിന്ന് ചോരുന്നുവെന്ന് സൂചന. പ്രതിഷേധക്കാരെ നേരിടുന്ന വീഡിയോ ചിത്രീകരിച്ചത് സേനയ്ക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയാണ്. നിലയ്ക്കലിലെ പോലീസ് നടപടിയുടെ വീഡിയോ പോലീസിനെതിരെ ജനരോക്ഷം ഉയര്‍ത്തുന്നതിനായി ഉപയോഗിച്ചിരുന്നു. ഇത്തരം സൂചനകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതും അവരുടെ ബൈക്കുകള്‍ മറിച്ചിടുന്നതുമായ വീഡിയോകള്‍ പോലീസ് നിലയറുപ്പിച്ചിരിക്കുന്ന ഭാഗത്തു നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് വാട്സാപ്പ് ഗ്രുപ്പുകളില്‍ എത്തി പിന്നീട് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുകയായിരുന്നു. ഇത് സേനയ്ക്കുള്ളിലുള്ളവര്‍ തന്നെ ചിത്രീകരിച്ചതാണെന്നാണ് നിഗമനം. ഇത്തരം ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ ചോരുന്നില്ലെന്നാണ് പോലീസ് നേതൃത്വം വ്യക്തമാക്കുന്നത്്.
സേനയുടെ അച്ചടക്കത്തെ ബാധിക്കുന്ന തരത്തിലുള്ള, സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രതികരണം നടത്തുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇന്റലിജന്‍സ് എഡിജിപിക്കാണ് അന്വേഷണത്തിന്റെ ചുമതല.






