കൊച്ചി: രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയതില്‍ ഗൂഢാലോചനയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കീരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രഹ്നയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി നേതാവ് ആര്. രാധാകൃഷ്ണമേനോന്റെ പരാതിയില്‍ തുടര്‍ന്നാണ് നടപടി. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനാല്‍ അധികൃതര്‍ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ബിഎസ്എന്‍എല്‍ ബോട്ട് ജെട്ടി ഓഫീസില്‍ ടെലിഫോണ്‍ ടെക്ക്നീഷ്യനായിരുന്ന രഹ്നയെ ആളുകളുമായ് നേരിട്ട് സമ്പര്‍ക്കം ആവശ്യമില്ലാത്ത രവിപുരം ഓഫീസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പോലീസ് സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു ഇരുവരും.






