
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലുള്ള ഭൂമി ആദായകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് ബിനാമി ഇടപാടില്‍ ജേക്കബ് തോമസ് 5.33 ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭൂമി ജപ്തി ചെയ്യാന്‍ ആദായ നികുതി വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
2001 ലാണ് ജേക്കബ് തോമസ് ഇവിടെ ഭൂമി വാങ്ങിയെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഈ വിവരം സ്വത്തുവിവരത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. വസ്തു സ്വന്തം പേരിലും വസതിയുടെ വിലാസം കൊച്ചിയിലെ സ്വകാര്യ കമ്പനിയുടെ പേരിലുമാണ്. ഈ സ്വാകാര്യ കമ്പനിയുടെ ഡയറക്ടര്‍ മറ്റൊരാളുമാണ്. ഇതുവരെ ആദായവകുപ്പ് അയച്ച മൂന്നു നോട്ടീസുകളും ജേക്കബ് തോമസ് കൈപ്പറ്റിയിട്ടില്ല. ആദ്യത്തെ രണ്ടു നോട്ടീസുകള്‍ കൈപ്പറ്റാത്ത പക്ഷം ബിനാമി ഇടപാടിലുള്ള സ്വത്താണെന്ന് കണക്കാക്കി ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.






