
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം സായിയുടെ സല്മാന് ഫാറൂഖാണ് സ്വര്‍ണ്ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് സല്മാന് സ്വര്‍ണ്ണം കുറിച്ചത്. കോതമംഗലം മാര്‍ ബേസലും ആദ്യ ദിവസം തന്നെ മെഡല്‍നേട്ടം നടത്തി. അവരുടെ എന്‍വി അമിത്തിനാണ് വെള്ളി. കണ്ണൂരിന്റെ വിഷ്ണു വിജുവാണ് വെങ്കലം നേടിയത്.
ഇതേയിനത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സല്മാന് സ്വര്‍ണ്ണം നേടുന്നത്. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്നു വെങ്കലം നേടിയ അമിത്ത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഒന്‍പതിന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പതാകയുയര്‍ത്തും. മീറ്റിന്റെ ആദ്യദിവസമായ ഇന്ന് 31 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസം ഭാവി താരങ്ങള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും. പ്രളയത്തെത്തുടര്‍ന്ന് ചെലവു ചുരുക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 96 ഇനങ്ങളിലാണു മത്സരം. ഉദ്ഘാടന, സമാപനച്ചടങ്ങുകളും ദീപശിഖാപ്രയാണവും മാര്‍ച്ച് പാസ്റ്റും ഇത്തവണയില്ല. കാഷ് അവാര്‍ഡ്, ട്രോഫികള്‍, മെഡലുകള്‍ എന്നിവയും ഒഴിവാക്കി.
ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമേയുണ്ടാകൂ. മുന്‍ വര്‍ഷത്തെ ബജറ്റ് മൂന്നിലൊന്നായി കുറച്ചാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്ന് ഒരിനത്തില്‍ മൂന്നിനു പകരം രണ്ടുപേര്‍ക്കു മാത്രമേ ഇത്തവണ അവസരമുള്ളൂ. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം ഒഴിവാക്കി. അണ്ടര്‍ 17 ആണ്, പെണ് 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തി. 14 ജില്ലകളില്‍ നിന്നായി അണ്ടര്‍ 14,17,19 വിഭാഗങ്ങളിലായി 2200 കുട്ടികള്‍ പങ്കെടുക്കും. രാവിലെ ഏഴിന് ആദ്യ മത്സരമായ ആണ്‍കുട്ടികളുടെ (അണ്ടര്‍ 17) 3000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണു പോരാട്ടം ആരംഭിക്കുന്നത്. 65 ഇനങ്ങളിലായി 2000 ത്തോളം കായികപ്രതിഭകള്‍ പുതിയ ദൂരത്തിനും ഉയരത്തിനുമായി മാറ്റുരയ്്ക്കും.
കഴിഞ്ഞ തവണ പാലായില്‍ 67 ലക്ഷം രൂപ അനുവദിച്ചിടത്ത് ഇക്കുറി 27.80 ലക്ഷം രൂപയാണ് അനുവദിച്ചത്. യാത്രാബത്ത, സാങ്കേതികച്ചെലവ് എന്നിവയ്ക്ക് 14.30 ലക്ഷവും ഭക്ഷണത്തിന് ഏഴു ലക്ഷവും യാത്രാച്ചെലവിന് ഒരു ലക്ഷവുംം താമസത്തിന് രണ്ടു ലക്ഷവും െലെറ്റ് ആന്‍ഡ് സൗണ്ടിന് രണ്ടു ലക്ഷം രൂപയുമാണ് വകയിരുത്തിയത്. മാര്‍ച്ച് പാസ്റ്റും ഇത്തവണയുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം 350 പേരുണ്ടായിരുന്നിടത്ത് ഇത്തവണ 225 പേരാണ് ഒഫീഷ്യല്‍സ്.






