തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം സായിയുടെ സല്മാന് ഫാറൂഖ് സ്വന്തമാക്കിയപ്പോള്‍ ജൂനിയര്‍ അണ്‍കുട്ടികളുടെ ലോഗ് ജംപില്‍ സായിയിലെ മറ്റൊരുതാരം ആര് സാജന് സ്വര്‍ണ്ണംനേടി. എറാണാകുളം പനമ്പള്ളി നഗര്‍ സ്പോര്‍ട്ടസ്
അക്കാഡമിയിലെ ടി ജെ ജോസഫിനു വെള്ളിയും, കോഴിക്കോട് പുല്ലുരാംപാറ സെന്റ് ജോസഫിലെ വിഷ്ണു രാജന് മുന്നാം സ്ഥാനവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ ചുനക്കര ഗവ എച്ച എസ് എസിലെ എസ്. ശ്രീശാന്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്.എസ്.എസിലെ അഞ്ജലി വി ഡി ഒന്നാമതെത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ബേസിലിന്റെ താരം ആദര്‍ശ് ഗോപിക്കാണ് ഒന്നാം സ്ഥാനം. ഈ ഇനത്തില്പാലക്കാട് മാത്തുരിലെ അജിത്തിനു വെള്ളിയും പാലക്കാട് പറളി സ്കൂളിലെ ശ്രീരാഗ് വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി എച്.എസിലെ എന്‍ പൗര്‍ണമി ഒന്നാം സ്ഥാനം നേടി. തൃശൂര്‍ നാട്ടിയ ഫിഷറീസ് എച് എസിലെ സൂര്യ പി എസ് രണ്ടാമതും, തിരുവനന്തപുരം സായിയിലെ മിന്നു പി റോയി മുന്നാമതും ഫിനിഷ് ചെയ്തു.
ജീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച് എസ് വിദ്യര്‍ത്ഥിനി സനിക കെ പി ഒന്നാമതെത്തിയപ്പോള്‍, പാലക്കാട് കുമരംപുത്തൂര്‍ കെ.എച്.എസിലെ ചാന്ദ്നി രാണ്ടാമതും എറണാകുളം മാര്‍ ബേസിലിന്റെ ബില്‍നാ ബാബു മുന്നാമതും ഫിനിഷ് ചെയ്തു.
ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലം പുറത്തു വരുമ്പോള്‍ 15 പോയിന്റുമായി എറാണാകുളമാണ് ഒന്നാം സ്ഥാനത്ത്. 12 പോയിന്റുമായി കടുത്ത മത്സരം കാഴ്ച്ചവക്കുന്ന പാലക്കാട് രണ്ടാം സ്ഥാനത്താണ്. 11 പോയിന്റു നേടിയ തിരുവനന്തപുരം മൂന്നാമതായി തെട്ടു പിറകിലുണ്ട്.






