
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി ചേര്‍ത്ത് അസഭ്യ വര്‍ഷം നടത്തിയ മണിയമ്മ എന്ന വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര് വീട്ടില്‍ പരേതനായ ശിവപിള്ളയുടെ ഭാര്യ മണിയമ്മയെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഈഴവ(തിയ്യ) ജാതിയെ പരാമര്‍ശിച്ചായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. മാധ്യമങ്ങള്‍ക്കു മുമ്പിലാണ് മണിയമ്മ ജാതി ചേര്‍ത്ത് അസഭ്യ വര്‍ഷം നടത്തിയത്. അസഭ്യവര്‍ഷം നടത്തുന്ന വീഡിയോ സോഷ്യയില്‍ മീഡിയയായില്‍ ഉള്‍പ്പെട പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകുയും പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വീട്ടമ്മ രംഗത്തെത്തുകയും ചെയ്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്കിയ പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.






