ന്യുഡല്‍ഹി : ബി.ജെ.പി ദേശിയ അദ്യക്ഷന്‍ അമിത് ഷായെ മുഖ്യമന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചത് അപകീര്‍ത്തികരമാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശരിരത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള മുഖ്യ മന്ത്രിയുടെ വാക്കുകള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ പ്രസംഗം പരാഭാഷപ്പെടുത്തുന്നതില് വി. മുരളീധരന് എംപിക്കു തെറ്റുപറ്റി. സര്‍ക്കാരിനെ മറിച്ചിടുമെന്ന് അമിത്ഷാ പറഞ്ഞിട്ടില്ല ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നാണ് അമിത്ഷാ പ്രസംഗിച്ചതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ജനവീകാരം മാനിക്കണമെന്നാണ് അമിത്ഷാ കണ്ണുരില്‍ പ്രസംഗിച്ചത്. അത് ഒരു മുഖ്യമന്ത്രിയുടെ കടമയാണ്. അതു ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടും എന്നാണ് അമിത്ഷാ പ്രസംഗിച്ചത്. അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ശബരിമലയിലെ യുവതിപ്രവേശന വിഷയത്തില്‍ പാര്‍ട്ടി നിലപാട് വക്താക്കള്‍ പറയും, കേന്ദ്രമന്ത്രിയെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.






