കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം എവേ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടിന്നത്. കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ ഇറക്കുന്നത്. ഗോള്‍ കീപ്പറായി ഇന്ന് നവീണ്‍ കുമാര്‍ തന്നെ ഇറങ്ങുന്നു. എന്നാല്‍ മധ്യനിരയില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്നില്ല. പകരം കിസിറ്റോ ആണ് നികോളയ്ക്ക് ഒപ്പം മിഡ്ഫീല്‍ഡില്‍ ഇറങ്ങുന്നത്.
വിദേശ താരം പൊപ്ലാനിക്ക് ആദ്യ ഇലവനില്‍ തിരിച്ചെത്തി. സി കെ വിനീത് തന്റെ ആദ്യ ഇലവനിലെ സ്ഥാനം നിലനിര്‍ത്തി. സസ്പെന്ഷന് കഴിഞ്ഞെത്തിയ അനസിന് ഇന്ന് ബെഞ്ചിലാണ് സ്ഥാനം.
ജംഷദ്പൂരില്‍ ഇന്ന് കാഹില്‍ ആദ്യ ഇലവനില്‍ എത്തി. കാല്വോ, ഗൗരവ് മുഖി, മൊര്‍ഗാഡോ എന്നിവര്‍ ബെഞ്ചിലാണ് ഉള്ളത്.
അനസ് എടത്തൊടിക തന്റെ വിലക്ക് കഴിഞ്ഞ് ടീമിനൊപ്പം എത്തുന്നത് കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ ശക്തമാക്കും . ഇന്ന് ജംഷദ്പൂരിനെ നേരിടാന്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ അനസും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അനസിന്റെ വിലക്ക് തീരാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് ജെയിംസ് പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ബഞ്ചില്‍ സ്ഥാനം പിടിച്ചിട്ടുള്ള അനസിനെ കളത്തിലിറക്കുമെന്നു പ്രതീക്ഷിക്കാം
കേരള ബ്ലാസ്റ്റേഴ്സ് ; നവീണ്‍, റാകിപ്, ജിങ്കന്, പെസിച്, ലാല്‍റുവത്താര, നികോള, കിസിറ്റോ, ഹാളിചരണ്‍, പൊപ്ലാനിക്, സ്ലാവിസിയ, വിനീത്
ജംഷദ്പൂര്‍: സുബ്രതാ പോള്‍, യുമ്നം, ധനചന്ദ്ര, തിരി, ബാല്‍മുചു, സൂസൈരാജ്, ആര്‍കെസ്, മെമോ, സിഡോഞ്ച, ഫറൂഖ്, കാഹില്‍






