
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാധ്യമസംഘത്തിനു നേര്‍ക്കുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ദൂരദര്ശന് ക്യാമറമാനും രണ്ട് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു മാധ്യമസംഘം.
രാവിലെ എസ്.പി അഭിഷേക് പല്ലവിന്റെ അഭിമുഖം എടുത്ത ശേഷം സംഘം നിലാഭയയിലേക്ക് പോകവേയാണ് അരന്‍പുര്‍-ദന്തേവാഡ റോഡില്‍ ആക്രമണം നടന്നത്. മാധ്യമസംഘത്തിലെ റിപ്പോര്‍ട്ടര്‍ അടക്കമുള്ളവരെ കുറിച്ച് ഇതുവരെ വിവരം ലഭ്യമല്ല.
ഒരു സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത മാസമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപപ് നടക്കുന്നത്. നവംബര്‍ 12ന് നടക്കുന്ന ആദ്യഘട്ടത്തില്‍ നക്സല്‍ ബാധിത എട്ട് ജില്ലകളിലെ 18 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 20നാണ് അവശേഷിക്കുന്ന 72 സീറ്റുകളിലേക്ക് വോട്ടെടുപ്പ്.
രണ്ടു ദിവസം മുന്‍പ് ബിജാപുരില്‍ ഒരു ബുള്ളറ്റ്പ്രൂഫ് ബങ്കര്‍ തകര്‍ത്ത നക്സലുകള്‍ നാല് സിആര്‍പിഎഫുകാരെ വധിച്ചിരുന്നു. രണ്ടു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കുമേറ്റു.






