
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ എത്തുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം പത്തുമിനിറ്റ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക എന്നതു മത്രമാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.അവര്‍ക്ക് അയ്യപ്പനെ കാണാന്‍ ലക്ഷ്യമില്ല, ക്രമസമാധാനം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അല്‍ഫോണ്‍സ് കണ്ണന്തനം കൂട്ടിച്ചേര്‍ത്തു.
പള്ളിയില്‍ പോകാത്ത ഒരു മുസ്ലീം സ്ത്രീ ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചു ഒപ്പമൊരു ക്രസ്ത്യന്‍ സ്ത്രീയും. അവരെന്താണ് തെളിയിക്കാന്‍ ശ്രമിച്ചത്. ക്യമറക്കുമുന്നില് പ്രത്യക്ഷപ്പെടാനാണ് അവരങ്ങനെ ചെയ്തത്. 10 മിനിട്ടുനേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതൊന്നും സ്വീകാര്യമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അതിനെ നമ്മള് ബഹുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയും അല്‍ഫോണ്‍സ് കണ്ണന്താനം തുറന്നടിച്ചിരുന്നു. അമിത്ഷായുടെ ശരിരത്തെപറ്റിയുള്ള പരാമര്‍ശം ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്നും. പരാമര്‍ശം കേരളത്തിനു മുഴുവന്‍ അപമാനകരമാണെന്നും അദ്ധേഹം പ്രതികരിച്ചു. ജനവീകാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് അമിത്ഷാ ഉദ്ധേശിച്ചത്. എന്നാല്‍ വിവര്‍ത്തകനു തെറ്റുപറ്റിയതാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി






