
ഒരേ ലിംഗത്തിൽ ഉള്ളവർ തമ്മിൽ ഉണ്ടാകുന്ന വൈകാരികമോ കാല്പനികമോ അല്ലെങ്കിൽ ലൈംഗികപരമോ ആയ ആകർഷണത്തെയാണ് ‘സ്വവർഗാനുരാഗം’ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണയായി, സ്ത്രീകൾ തമ്മിലുള്ള സ്വവർഗാനുരാഗത്തെ ‘ലെസ്ബിയൻ’ എന്നും പുരുഷന്മാർ തമ്മിലുള്ളതിനെ ‘ഗേ’ എന്നും പറയുന്നു.
അപകടം കൂടുതലുള്ള ലൈംഗിക ബന്ധം (Rise in Risky Sexual Behaviours)
1. എച്ച്ഐവി ബാധ മറച്ചുവയ്ക്കൽ: മിക്ക സ്വവർഗാനുരാഗികളും തങ്ങൾക്ക് എച്ച്ഐവി ബാധ ഉണ്ടെങ്കിൽ അത് പങ്കാളിയോട് വെളിപ്പെടുത്താതെ, ഓറൽ സെക്സും അനൽ സെക്സും ഉൾപ്പെടെ, അരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു.
2. ലൈംഗിക അച്ചടക്കമില്ലായ്മ: മിക്ക സ്വവർഗാനുരാഗികൾക്കും തങ്ങളുടെ ജീവിതത്തിൽ നിരവധി ലൈംഗിക പങ്കാളികൾ ഉണ്ടായിരിക്കും. ഇത് ലൈംഗികജന്യ രോഗങ്ങൾക്കും (എസ്ടിഡികൾ) മറ്റ് രോഗങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
3. സ്വവർഗാനുരാഗികളായ പുരുഷന്മാർ വിവിധ ലൈംഗിക പങ്കാളികളുമായി അരക്ഷിതമായി അനൽ സെക്സിൽ ഏർപ്പെടുന്നുവെന്നും ഇത്തരത്തിലുള്ള അരക്ഷിത ലൈംഗികബന്ധത്തിന്റെ തോത് 1994 ൽ 23.6% ആയിരുന്നത് 1997 ആയപ്പോഴേക്കും 33.3% ആയി ഉയർന്നുവെന്നും ഒരു പഠനത്തിൽ പറയുന്നു.
സ്വവർഗാനുരാഗികളുടെ അപകടസാധ്യതയുണ്ടാക്കുന്ന ചില പെരുമാറ്റങ്ങൾ എച്ച്ഐവി, എയിഡ്സ്, എസ്ടിഡികൾ തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, ഇനി പറയുന്ന അപകടസാധ്യതകൾക്ക് ഇത് കാരണമാകാം;
A) ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (എസ്ടിഡികൾ)
എച്ച്ഐവി/എയിഡ്സ്: -
എച്ച്ഐവി/എയിഡ്സ് ബാധയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന വിഭാഗമാണ് സ്വവർഗാനുരാഗികൾ. ഗേകൾക്ക് പുറമേ ലെസ്ബിയൻ വിഭാഗത്തിലും കഴിഞ്ഞ ദശകത്തിൽ എച്ച്ഐവി ബാധ ഉയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അനൽ സെക്സ് എച്ച്ഐവി അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം ലൈംഗികതയിൽ എച്ച്ഐവിക്ക് പുറമെ ഇനി പറയുന്ന ലൈംഗികജന്യ രോഗങ്ങൾക്കും സാധ്യത കൂടുതലാണ്;
1. ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധ (എച്ച്പിവി)
2. ഹെപ്പാറ്റൈറ്റിസ് ബി വൈറസ് ബാധ
3. ഹെർപ്സ് വൈറസ് ബാധ
അനൽ സെക്സും ഓറൽ സെക്സും നടത്തുന്നവർക്ക് മൂത്രനാളത്തിൽ പുകച്ചിൽ, ക്ലമിഡിയ അണുബാധ തുടങ്ങിയവ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഓറൽ-റെസപ്റ്റീവ് (Oral-receptive) സെക്സിലൂടെ (വായകൊണ്ട് ഉത്തേജിപ്പിക്കുന്ന ആളുകൾക്ക്), തൊണ്ടയിൽ ഗോണേറിയ അണുബാധയും എച്ച്ഐവി ബാധയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
B) ദഹനനാളിയിൽ ഉണ്ടാകുന്ന അണുബാധ
ഓറൽ സെക്സിലും ഗുദരതിലും ഏർപ്പെടുന്നവരിൽ സാൽമണെല്ല, കാമ്പിലോബാക്ടർ തുടങ്ങിയ ബാക്ടീരിയകൾ മൂലമുള്ള അണുബാധകളും ഹെപ്പാറ്റൈറ്റിസ് എ വൈറസ് ബാധയും ഉണ്ടായേക്കാം.
ഗേ ബവൽ സിൻഡ്രോം: -
ഗേകളിൽ സാധാരണ കണ്ടുവരുന്ന, പ്രോക്റ്റോകോലൈറ്റിസ് (മലാശയം, ഗുദം, വൻകുടൽ എന്നിവിടങ്ങളിലെ പഴുപ്പ്), പ്രോക്റ്റൈറ്റിസ് (മലാശയത്തിലും ഗുദത്തിലും ഉണ്ടാകുന്ന പഴുപ്പ്), എന്ററൈറ്റിസ് (ചെറുകുടലിലെ പഴുപ്പ്) അവസ്ഥകളെയാണ് ഗേ ബവൽ സിൻഡ്രോം എന്ന് പറയുന്നത്. ഓറൽ സെക്സിലൂടെയും അനൽ സെക്സിലൂടെയും രോഗാണുക്കൾ പകരുന്നതാണ് ഇതിനു കാരണമാവുന്നത്.
C) ഗർഭാശയഗള ക്യാൻസർ
ലെസ്ബിയൻ വിഭാഗത്തിൽ 30% പേരും ലൈംഗികജന്യ രോഗങ്ങൾ (എസ്ടിഡികൾ) മൂലം ബുദ്ധിമുട്ടുന്നവരാണെന്നാണ് ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത്. ആവർത്തിച്ചുള്ള എസ്ടിഡി ബാധകൾ ഗർഭാശയഗള ക്യാൻസറിലേക്ക് നയിച്ചേക്കാം. സെക്സ് ടോയികൾ, യോനീസ്രവം എന്നിവ മൂലം എസ്ടിഡികൾ പകരാൻ സാധ്യതയുണ്ട്.
D) സ്തനത്തിലും ഗർഭാശയത്തിലും ക്യാൻസറിന് സാധ്യത
മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ലെസ്ബിയൻ സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതിനും ഗർഭം ധരിക്കുന്നതിനും സാധ്യത കുറവാണ്. ഈ വിഭാഗത്തിലുള്ളവർക്ക് പുകവലി ശീലവും അധികമായിരിക്കാം. ഇവയെല്ലാം എൻഡോമെട്രിയത്തിലും സ്തനത്തിലും ക്യാൻസർ ബാധിക്കാനുള്ള അപകട സാധ്യതയായി കണക്കാക്കുന്നു.
E)മാനസികാരോഗ്യ പ്രശ്നങ്ങൾ
സ്വവർഗാനുരാഗികളിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ഇവരിൽ 75% പേരും ദീർഘകാലം നീണ്ടുനിൽക്കുന്ന വിഷാദരോഗവും മറ്റ് പ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്നവരാണെന്നാണ്.
ഇതിനു പുറമെ, അത്മഹത്യ, മയക്കുമരുന്ന് ദുരുപയോഗം, ബന്ധങ്ങൾ തകരുക തുടങ്ങിയവയ്ക്കുള്ള അപകടസാധ്യതയും കൂടുതലാണ്.
സ്വവർഗ ലൈംഗികതയുടെ അപകടസാധ്യതകളെ കുറിച്ചുള്ള ശരിയായ അവബോധവും വിജ്ഞാനവും ലഭിക്കുന്നത് ഒരാൾക്ക് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനും അപകടകരമായ സ്വവർഗ ലൈംഗികതയിൽ നിന്ന് വിട്ടുനിൽക്കുന്നതിനും സഹായകമാവും.