
കോഴിക്കോട് : എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്. തിരക്കഥ തിരിച്ചു നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13 ലേയ്ക്ക് മാറ്റുന്നതായി കോടതി അറിയിച്ചു.
തിരക്കഥ നല്കിയതല്ലാതെ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ടു തന്നെ മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാല്‍ ചര്‍ച്ചക്കായി മധ്യസ്ഥനെ വെക്കണമെന്നുമായിരുന്നു ഒക്ടോബര്‍ 25 ന് കേസ് പരിഗണിച്ചപ്പോള്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനാലാണ് കോടതി ബുധനാഴ്ച വാദം കേട്ടത്.
സിനിമ മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മിക്കാമെന്ന് കരാറുണ്ടാക്കി നാലു വര്‍ഷമായിട്ടും ഒന്നും നടക്കാഞ്ഞതിനെ തുടര്‍ന്നാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്. ശ്രീകുമാര്‍ മേനോനും എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് എതിര്‍കക്ഷികള്‍. ഒക്ടോബര്‍ 10 നാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്നും എതിര്‍കക്ഷികളെ കോടതി താത്കാലികമായി വിലക്കുകയും ചെയ്തിരുന്നു.
കരാര്‍ വ്യവസ്ഥ അനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി തിരക്കഥ തയ്യാറാക്കിയിരുന്നു. പ്രവാസി വ്യവസായി ബി.ആര് ഷെട്ടി നിര്‍മിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്






