തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ കാറിനുമുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്യേഷണം തൃപ്തികരമല്ലെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ. ഡി.വൈ.എസ്.പി പ്രതിയായ കേസില്‍ ഉന്നതതല അന്യേഷണം വേണമെന്നും സര്‍ക്കാരില്‍നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.
ഭര്‍ത്താവിനെ ഇല്ലാതാക്കിയ ഡി.വൈ.എസ്.പിക്കെതിരെ ശക്തമായ നടപടിയുണ്ടകണം. കുറ്റവാളി പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിജി ആരോപിച്ചു. ഒരു തെറ്റും ചെയ്യാത്ത തന്റെ മകന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റു ചെയ്ത് ശിക്ഷിക്കണമെന്ന് സനലിന്റെ മാതാവ് രമണി ആവശ്യപ്പെട്ടു.
അതേസമയം സനലിന്റെ കുടുബത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനെപറ്റിയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേസന്യേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും അന്യേഷണ ചുമതല ആര്‍ക്കാണെന്ന കാര്യത്തില്‍ വെള്ളിയാഴ്ച്ച മാത്രമെ തീരുമാനമുണ്ടാകുകയുള്ളു.






