
തിരുവനന്തപുരം : യുവാവിനെ വാക്കുതര്‍ക്കത്തിനിടെ റോഡിലേയ്ക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി പി.ബി ഹരികുമാര്‍ ഒളിവില്‍ പോയത് സര്‍വീസ് റിവോള്‍വറും തിരകളുമയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ വാടകവീട്ടില്‍ എത്തിയ ഹരികുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, എല്ലാവരും കൈയ്യൊഴിഞ്ഞതോടെ ഹരികുമാര്‍ സര്‍വീസ് റിവോള്‍വറുമെടുത്ത് മധുരയിലേയ്ക്ക് കടന്നതായാണ് വിവരം. ഇതേതുടര്‍ന്ന് തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്.
കൊലക്കേസ് പ്രതിയായ ഉദ്യോഗസ്ഥര്‍ സര്‍വീസ് റിവോള്‍വറുമായി രക്ഷപെട്ടത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്പെഷ്യല്‍ പ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവശേഷം ഇതുവരെ അദ്ദേഹം യാതൊരു ബാങ്ക് ഇടപാടും നടത്തിയിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.






