
ചെന്നൈ: തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയാണെന്നും ബിജെപിയുമായി ഏറ്റുമുട്ടാന്‍ ഡിഎംകെ തയ്യാറാണെന്നും ഡി.എം.കെ നേതാവ് എ. രാജ. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാരായിരിക്കണം കേന്ദ്രം ഭരിക്കേണ്ടതെന്നും അതിന് വേണ്ടിയുള്ള എല്ലാ സഹായവും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് വേണ്ടി തങ്ങള്‍ക്ക് കഴുയുന്നതെല്ലാം ചെയ്യും. ഡിഎംകെയും എഐഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനോ അല്ലെങ്കില്‍ എം.കെ സ്റ്റാലിനും ഇ.പി.എസും ഒ.പി.എസും തമ്മിലുള്ള പേരാട്ടത്തിനോ അല്ല 2019ലെ തെരഞ്ഞെടുപ്പ് വേദിയാകുന്നത്. മറിച്ച് ഡിഎംകെയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വന്‍ പേരാട്ടത്തിനാണ്. മോദിയുമായുള്ള യുദ്ധത്തിനാണ്. ഞങ്ങള്‍ക്ക് വേണ്ടത് മതേതര സര്‍ക്കാരാണെന്നും രാജ പറഞ്ഞു.






