
ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോണ് വിഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്സൈറ്റുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ആവശ്യപ്പെട്ടത്. സ്ത്രീകള്‍ എതിരായി രാജ്യത്ത് ഉയര്‍ന്ന് വരുന്ന അതിക്രമങ്ങള്‍ നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.
കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ നിര്‍ദേശം ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു. 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ് ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ 827 വെബ്സൈറ്റുകള്‍ നിരോധിച്ചത് കൊണ്ട് മാത്രം പോണ് നിരോധനം സാധ്യമല്ലെന്നാണ് ഐടി വിദഗ്ദരുടെ അഭിപ്രായം. ഇതിനെ മറിക്കടക്കാനുള്ള മറ്റ് മാര്‍ഗങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അതിനാല്‍ പോണ് നിരോധിക്കുകയല്ല കുറ്റകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമെന്ന് വിദഗ്ദര്‍ പറയുന്നു. കുറ്റവാളികള്‍ക്ക് ഭരണഘടന ഉറപ്പാക്കുന്ന ശിക്ഷ വൈകിപ്പിക്കാതെ നല്‍കണം എന്നതാണു ഇത്തരം സംഭവങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.






