
ആംസ്റ്റര്‍ഡാം : നെതര്‍ലാന്‍ഡ്സിലെ ഹേഗ് സ്വദേശിയായ എമിലെ റാറ്റല്ബന്ഡിന്റെ വ്യത്യസ്ത ആവശ്യമാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്നത്. ഇരുപത് വയസ്സ് കുറച്ച് തരണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം ഹര്‍ജി നല്‍കിയിരിക്കുന്നത്. എമിലെയുടെ ഹര്‍ജി ലോകമാകെ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. എമിലെ എഴുപതാം വയസ്സിലേക്ക് കടക്കുകയാണ്.
നല്ല ആരോഗ്യമുണ്ടെങ്കിലും പ്രായം ഒരു പ്രശ്നമായി മറ്റുള്ളവര്‍ കാണുന്നത് എമിലെയ്ക്ക് ഇഷ്ടപ്പെടുന്നില്ല. പരിഹാരം കാണാനുളള പല വഴികളും അദ്ദേഹം പരീക്ഷിച്ചു. കാണാന്‍ അത്ര പ്രായം തോന്നില്ലെങ്കിലും ജനന തീയതി പറയുമ്പോള്‍ 69 വയസ് കഴിഞ്ഞെന്നത് മറ്റുള്ളവര്‍ തിരിച്ചറിയും. ഇതിന് പരിഹാരം കാണാനാണ് ഒടുവില്‍ എമിലെ കോടതി കയറാന്‍ തന്നെ തീരുമാനിച്ചത്. 1949 മാര്‍ച്ച് 11 ആണ് എന്റെ ജനന തീയതി. ഇത് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.
ഒരുപാട് കാലം ഇനിയും ജോലിചെയ്യാനും പ്രണയിക്കാനുമാണ് വയസ് കുറയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. പേരും, രാഷ്ര്ടീയവും, ലിംഗവും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ള ലോകത്തില്‍ സ്വന്തം ജനനത്തീയതി തിരുമാനിക്കാനുള്ള അവകാശം എന്തുകൊണ്ടാണ് നിഷേധിക്കുന്നതെന്നും എമിലെ ചോദിക്കുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ജനനത്തീയതി മാറ്റാനുള്ള നിയമം ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. അതിനാല്‍ തന്നെ എമിലെയും ഹര്‍ജി തള്ളുമെന്നാണ് വ്യക്തമാകുന്നത്.






