
പാലക്കാട് : പാലക്കാട് മുണ്ടൂരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊടുവാള് കൊണ്ട് വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ സരസ്വതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രൂര കൊലപാതകത്തിന് പ്രകോപിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. സരസ്വതിയെ ചോദ്യം ചെയ്തു വരികയാണ്.






