
സന്നിധാനം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ മരക്കൂട്ടത്ത് പൊലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാത്രിയില്‍ സന്നിധാനത്തേക്കുള്ള യാത്ര ഭക്തര്‍ ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം വകവയ്ക്കാതെ ശശികല യാത്ര ചെയ്യുകയും പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം പത്ത് മണിക്ക് ശേഷം ശബരിമലയില്‍ കിടക്കാന്‍ പാടില്ല എന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ശശികല ചോദിച്ചു. എകെജി സെന്ററിലോ പിണറായി വിജയന്റെ തലയിലോ നെയ്യഅഭിഷേകം നടത്താനാവുമോ എന്നും ശശികല ചോദിക്കുന്നു.
സന്നിധാനത്തും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുറച്ച് നീങ്ങുകയാണ് പൊലീസ്. യുവതി പ്രവേശനത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപനെ പൊലീസ് പമ്പയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന സംശയമുയര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി
എന്നാല്‍ രാത്രി പത്തു മണിക്കു ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നതടക്കമുള്ള പൊലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കെ.പി.ശശികലയും സംഘവും മല ചവിട്ടിയത്. എന്നാല്‍ അടുത്തിടെ സന്നിധാനത്തുണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധക്കാരെ കര്‍ശനമായി നേരിടാനുറച്ചാണ് പൊലീസ്. സന്നിധാനത്തേക്ക് രാത്രി ഭക്തരെ കടത്തിവിടില്ല.






