
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നല്കിയ കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്ററെ(മധ്യസ്ഥന്‍) നിയോഗിക്കണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യമാണ് കോടതി തള്ളിയത്. കേസ് മുന്നോട്ടു പോകുമെന്ന് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നതായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആവശ്യം. സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ശ്രീകുമാര്‍ മേനോന് അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നലകിയതല്ലാതെ ഒരു കാര്യല്വും മുന്നോട്ടു പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നുമായിരുന്നു എംടി യുടെ അഭിഭാഷകന്റെ വാദം.
മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു സംവിധായകനും നിര്‍മ്മാണ കമ്പനിയും തമ്മിലുണ്ടായിരുന്ന കരാര്‍. കരാറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രീകരണം തുടങ്ങാത്തതിനാലാണ് തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.






