
ഹൈദരാബാദ്: ക്രിക്കറ്റ് കളത്തിലെ മാന്യതയുടെ ഇന്ത്യന്‍ രൂപങ്ങളിലൊന്നായിരുന്നു വിവിഎസ് ലക്ഷ്മണ്. താരത്തിന്റെ കരിയര്‍ അവസാനത്തിലാണ് ഞെട്ടിച്ചുകൊണ്ട് വിവാദം ഉയര്‍ന്നത്. അന്നത്തെ ഇന്ത്യന്‍ ടീം നായകന് എംഎസ് ധോണിയെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം ഉയര്‍ന്നത്. ലക്ഷ്മണ് ടീമിന് പുറത്തായതിന് പിന്നില്‍ ധോണിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിവാദത്തിനാണ് ഒടുവില്‍ ശുഭാന്ത്യമായിരിക്കുന്നത്.
281-ഉം അതിനപ്പുറവും' എന്ന തന്റെ ആത്മകഥയിലൂടെയാണ് വിവാദത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍. വിമിക്കലിനു പിന്നില്‍ ധോണിക്ക് ഒരു പങ്കുമില്ലെന്നാണ് ലക്ഷ്മണ് വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമ വാര്‍ത്തകളാണ് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും ലക്ഷ്മണ് പറയുന്നു.
വിരമിക്കുന്നു എന്ന താന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങള്‍ ടീമിനെ ഇക്കാര്യം അറിയിച്ചോ? ധോണിയോട് പറഞ്ഞോ? ധോണിയുശട അഭിപ്രായമെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനു മറുപടിയായി തമാശ രൂപേണ പറഞ്ഞ കാര്യങ്ങളാണ് വിവാദത്തില്‍ കലാശിച്ചതെന്ന് ലക്ഷ്മണ് പറയുന്നു. ധോണിയെ സമീപിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്ന് എല്ലാവര്ക്കും അറിയാവുന്നതല്ലേ എന്ന തന്റെ തമാശ മറുപടിയാണ് വിവാദം സൃഷ്ടിച്ചത്. ഇതറിഞ്ഞ ധോണി തന്നെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. ലക്ഷ്മണ് ഭായ് നിങ്ങള്‍ക്ക് ഇത്തരം വിവാദങ്ങള്‍ പരിചയമില്ലാത്തതാണ്. എന്നാല്‍ എനിക്ക് അങ്ങനെയല്ല എന്നായിരുന്നു ധോനിയുടെ മറുപടി.




