
മുംബൈ: ഒരു ഹിന്ദു വിശ്വാസിയായ തന്നെ ക്രിസ്ത്യാനിയാക്കിയ മാധ്യമങ്ങള്‍ മാപ്പു പറയണമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.
സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി ശബരിമല ദര്‍ശിക്കാനായി തൃപ്തിയും സംഘവും കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തി എങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയും ശബരിമല വിഷയത്തിലെ നിലപാട് അവര്‍ ആവര്‍ത്തിച്ചിരുന്നു. എന്തുവന്നാലും ശബരിമലയിലെത്തുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തിക്ക് പ്രതിഷേധം കാരണം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 17 മണിക്കൂറുകളോളം നെടുമ്പാശേരിയില്‍ നിലയുറപ്പിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.






