
പത്തനംതിട്ട: എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്. നിലക്കലില്‍ നിന്ന് യതീഷ്ചന്ദ്രയെ മാറ്റണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കോടതിയില്‍ സര്‍ക്കാരിന് വേണ്ടി സര്‍ക്കുലര്‍ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു.
പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രന് കെ.പി. ശശികല ഉള്‍പ്പെടെയുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.
അതേസമയം, ശബരിമലയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനായി ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി പുറത്തിറക്കിയ സര്‍ക്കുലര്‍ രാധാകൃഷ്ണന് തള്ളിയില്ല. ബിജെപി പല സര്‍ക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണന് വ്യക്തമാക്കി. എന്നാല്‍ ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ അത്തരമൊരു സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.






